"മീനാക്ഷിക്ക് ശേഷം മറ്റൊരു കുഞ്ഞിനെ കൂടി ദമ്പതികൾ ആഗ്രഹിച്ചിരുന്നു "
മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹമോചനത്തെ സംബന്ധിക്കുന്ന വിവരങ്ങൾ ഇന്നും അറിയാൻ വലിയ ആവേശമാണ് മലയാളികളിൽ ഒട്ടുമിക്ക ആളുകൾക്കും.

ഇരുപതാം വയസിൽ ഗര്ഭിണിയായി 21 ൽ പ്രസവം നടന്ന മഞ്ജു വാര്യർ ഇന്ന് 26 കാരിയുടെ അമ്മയാണ്. മഞ്ജുവിന് ഇപ്പോൾ പ്രായം 47 ആണ്.മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്തകൾ ഇന്നും അറിയാൻ വലിയ ആവേശം ആണ് മലയാളികളിൽ ഒട്ടുമിക്ക ആളുകൾക്കും. ഇപ്പോഴും ഇരുവരും ഒന്നിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആളുകളും ഉണ്ടുതാനും. ദിലീപ് മറ്റൊരു ജീവിതത്തിലേക്ക് കടന്നു എങ്കിലും മറ്റൊരു വിവാഹത്തെ കുറിച്ചൊരിക്കലും മഞ്ജുവാര്യർ ചിന്തിച്ചിട്ടുപോലുമില്ല. വിവാഹം മാത്രമല്ലസന്തുഷ്ടകരമായ ജീവിതത്തിന് അടിസ്ഥാനം എന്ന് വിശ്വസിക്കുന്ന മഞ്ജു സിംഗിൾ ലൈഫ് മാക്സിമം ആസ്വദിക്കുകയാണ്. ഇപ്പോഴിതാ ജീവിതം ഏറെ കളർഫുൾ ആക്കാൻ വേണ്ടി ശ്രമങ്ങൾ തുടരുകയും ചെയ്യുന്നു. അഭിനയത്തോടൊപ്പം തന്റെ ഇഷ്ടമേഖലകളിൽ എല്ലാം ശ്രദ്ധിക്കുന്ന മഞ്ജു അന്യഭാഷാ രംഗത്തും സജീവമാണ്.
ഇപ്പോൾ രണ്ടുപേരും അവരവരുടെ ഇഷ്ടങ്ങളിൽ മുന്നോട്ട്പോവുകയും ചെയ്യുന്നു. ഈ അടുത്താണ് ഇവരുടെ ഡിവോഴ്സിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ സിനിമ രംഗത്തുള്ളവർക്കിടയിൽ സംസാര വിഷയമാകുന്നത് . അതിൽ സാമ്പത്തികമായി പിന്നോക്കം നിന്ന മഞ്ജു കരിക്കകം ക്ഷേത്രത്തിൽ നൃത്തവും അവതരിപ്പിക്കാൻ എത്തിയ കാര്യങ്ങൾ വരെയും ഉണ്ടായിരുന്നു. മാത്രമല്ല മീനാക്ഷിക്ക് ശേഷം മറ്റൊരു കുഞ്ഞിനെ കൂടി ദമ്പതികൾ ആഗ്രഹിച്ചിരുന്നു എന്ന റിപ്പോർട്ടും പുറത്തുവരിക ഉണ്ടായി. എന്നാൽ പ്രചരിച്ച ഗോസിപ്പുകൾക്കോ, അല്ലെങ്കിൽ ന്യായമായ കാര്യങ്ങൾക്കോ ഒന്നും തന്നെ മഞ്ജുവോ ദിലീപോ മറുപടി പറഞ്ഞിട്ടുമില്ല.
പരസ്പരം കുറ്റപ്പെടുത്താനും പഴിചാരാനും ഇരുവരും നിന്നിട്ടില്ല എന്ന് മാത്രമല്ല, വിവാഹമോചനത്തിന് ശേഷം കൂടുതൽ പ്രതികരണങ്ങളും നടത്തിയിട്ടില്ല. ഡിവോഴ്സ് ആകുന്ന ആളുകൾ ഇവരെ കണ്ടുപഠിക്കണം എന്നാണ് പൊതുവെ ഉള്ള ആളുകളുടെ സംസാരം.
