വിജയ്‌യുടെ തമിഴക വെട്രി കഴകത്തിലേയ്ക്ക് സംവിധായകൻ വെട്രിമാരൻ ?

കഴിഞ്ഞ വർഷം ഫെബ്രുവരി മൂന്നിനാണ് നടൻ വിജയ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി ആരംഭിച്ചത്. പാർട്ടി തുടങ്ങി ഇന്നേക്ക് ഒരു വർഷം തികയുകയാണ്. തമിഴക വെട്രി കഴകം രണ്ടാം വർഷത്തിലേക്ക് കടന്നിരിക്കെ, ടി വി കെ നേതാവ് വിജയ് ഉൾപ്പെടെയുള്ള പാർട്ടി എക്സിക്യൂട്ടീവുകൾ അത് ഗംഭീരമായി ആഘോഷിക്കുകയാണ്.ഇന്ന് രാവിലെ ചെന്നൈ പനയൂരിലെ പാർട്ടി ഓഫീസിൽ തൻ്റെ രാഷ്ട്രീയ നേതാക്കളുടെ പ്രതിമയിൽ പുഷ്പങ്ങൾ ചാർത്തി വിജയ് തൻ്റെ നേതാക്കൾക്ക് ആദരവ് അർപ്പിച്ചിരുന്നു. തമിഴക വെട്രി കഴകം മധുരയിൽ സംഘടിപ്പിച്ച ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തി സംവിധായകൻ വെട്രിമാരൻ എത്തി. പാർട്ടിയുടെ രണ്ടാം വർഷ ഉദ്ഘാടനത്തോടനുബന്ധിച്ച് മധുര ജില്ലയിലെ അളഗർ കോവിൽ റോഡിലെ മാത്തൂർ ബിഷ്ണുവിൽ ഗംഭീരമായ ഇരട്ട കാളവണ്ടി ഓട്ടം നടന്നിരുന്നു. വെട്രിമാരൻ ഈ മത്സരത്തിൽ വിശിഷ്ടാതിഥിയായി ആണ് പങ്കെടുത്തത് .മധുര മുനിസിപ്പൽ ജില്ലാ ലീഗ് സെക്രട്ടറി വിജയ് അൻബൻ്റെ നേതൃത്വത്തിലാണ് മത്സരം നടന്നത്.
മത്സരം വീക്ഷിക്കാനെത്തിയ സംവിധായകൻ വെട്രിമാരന് തമിഴക വെട്രി കഴകം വളണ്ടിയർമാർ മാലയിട്ട് ഊഷ്മള സ്വീകരണം നൽകി. ഈ പരിപാടിയിൽ പങ്കെടുത്ത് നടൻ വിജയുടെ തമിഴക വെട്രി കഴകം പാർട്ടിക്ക് വെട്രിമാരൻ പരോക്ഷമായി പിന്തുണ അറിയിച്ചതായി രാഷ്ട്രീയ നിരൂപകർ പറയുന്നു. വൈകാതെ അദ്ദേഹം വിജയ് യുടെ പാർട്ടിയിൽ ചേർന്നേക്കുമെന്ന്അഭ്യൂഹങ്ങൾ ഉണ്ട് . അതേസമയം, ഭരണകക്ഷിയായ ഡിഎംകെ സർക്കാരിൽ വെട്രിമാരന് അതൃപ്തിയുണ്ടെന്ന് പറയപ്പെടുന്നു. തമിഴക വെട്രി കഴകത്തിന് പിന്തുണ അറിയിക്കാനാണ് വെട്രിമാരൻ ചടങ്ങിനെത്തിയത്. വിജയ്-വെട്രിമാരൻ കൂട്ടുകെട്ട് സിനിമയിൽ വരുമെന്ന് കാത്തിരുന്ന ആരാധകർക്ക് ലഭിച്ചില്ലെങ്കിലും രാഷ്ട്രീയത്തിൽ ഇരുവരും കൈകോർക്കുമെന്നാണ് കരുതുന്നത്.