കഴിഞ്ഞവര്‍ഷം തന്നെ ഞങ്ങള്‍ വിവാഹിതരായിരുന്നു; രഹസ്യം വെളിപ്പെടുത്തി ദിയ
കഴിഞ്ഞ ദിവസമായിരുന്നു നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹം. തമിഴ്‌നാട് സ്വദേശിയായ, ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ അശ്വിന്‍ ഗണേഷാണ് ദിയയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.
ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ദിയ. കഴിഞ്ഞ വര്‍ഷംതന്നെ തങ്ങള്‍ ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ടുണ്ടെന്നും കഴിഞ്ഞാഴ്ച്ച നടന്നത് ഔദ്യോഗിക വിവാഹം മാത്രമാണെന്നും ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീലില്‍ പറയുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ശേഷം ഡല്‍ഹിയില്‍ ഡിന്നര്‍ റിസപ്ഷനും ഒരുക്കിയിരുന്നു. വിവാഹത്തിന് മുമ്പ് മെഹന്ദി, ഹല്‍ദി, സംഗീത് ചടങ്ങുകളും ഇരുവരുടേയും കുടുംബം ആഘോഷമായി നടത്തിയിരുന്നു.