COMEBACK എന്ന് വിളിക്കണ്ട എന്റെ ഒരു ചിത്രമല്ലേ ഫ്ലോപ്പ് ഉള്ളു

ബോളിവുഡ് സൂപ്പർസ്റ്റാർ അമീർ ഖാൻ തന്റെ പുതിയ ചിത്രമായ 'സിതാരേ സമീൻ പർ' ൻ്റെ ഒരുക്കത്തിലാണ്. താരത്തിന്റെ തിരിച്ച് വരവാകും ഈ ചിത്രമെന്നാണ് പലരും പറയുന്നത്. എന്നാൽ ഇത് തന്റെ കംബാക്ക് ആണെന്ന് പറയണ്ട എന്നാണ് താരം ആരാധകരോട് പറയുന്നത്. 'സിതാരേ സമീൻ പർ' സമീൻ പർ തന്റെ കംബാക്ക് ചിത്രമല്ലെന്നും മൂന്നുവർഷത്തിൽ ഒരിക്കലാണ് താൻ ഒരു ചിത്രം ചെയ്യുന്നതെന്നും അമീർ ഖാൻ പറയുന്നു. ഇവിടെ പലർക്കും വറ്റും പത്തും ഫ്ളോപ്പുകളും ഉണ്ടാകുന്നു. അപ്പോഴൊന്നും ആരും കംബാക്ക് എന്ന് വിളിക്കില്ല. എനിക്ക് ഒരു പരാജയം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഞാൻ എവിടെയും പോയിട്ടില്ല എന്നാണ് അമീർ ഖാന്റെ വാക്കുകൾ.

ചിത്രത്തിൻറെ വ്യാജ പതിപ്പുകൾ കാണുന്നത് ഒഴിവാക്കണമെന്നും അമീർഖാൻ ആരാധകരോട് അഭ്യർഥിച്ചിരുന്നു. പൈറസിയുടെ കഠിനമായ യാഥാർത്ഥ്യത്തെക്കുറിച്ചും അത് ചലച്ചിത്ര രംഗത്തെ ആളുകളുടെ കഠിനാധ്വാനത്തെ എങ്ങനെ ദുർബലപ്പെടുത്തുന്നുവെന്നും ആമിർ തുറന്നുപറഞ്ഞിരുന്നു.

2025 ജൂൺ 20 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് സിതാരേ സമീൻ പർ. ആർ.എസ്. പ്രസന്നയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു സ്പോർട്‌സ് കോമഡി ഡ്രാമ ചിത്രമാണ് സീതാരേ സമീൻ പർ. 2007-ൽ പുറത്തിറങ്ങിയ ഖാൻ്റെ താരേ സമീൻ പറിന്റെ സ്പ‌പിരിച്വൽ തുടർച്ച എന്നാണ് ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്. ഇതിൽ അമീർഖാനൊപ്പം ജെനീലിയ ദേശ്‌മുഖും അഭിനയിക്കുന്നു. സ്‌പാനിഷ് ചിത്രമായ ചാമ്പ്യൻസിന്റെ റീമേക്കാണ് ഇത്.

Related Articles
Next Story