'വയസ്സന്മാർ പറയുന്നത് കേൾക്കല്ലേ'.... കമൽഹാസൻ

വയസ്സന്മാർ പറയുന്നത് കേൾക്കരുത്. ഉപദേശിക്കുന്നയാൾ മിടുക്കനാണെങ്കിൽ മാത്രം കേൾക്കുക. പറയുന്നത് മാറ്റാരുമല്ല, ഉലകനായകൻ കമൽ ഹാസനാണ്.
അദ്ദേഹത്തിന്റെ പുതിയ ചിത്രം തഗ് ലൈഫിന്റെ ആവേശം ഇങ്ങ് കേരളത്തിലും അലയടിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കായി ചിത്രത്തിന്റെ ടീം കേരളത്തിലും എത്തിയിരുന്നു. അതിന്റെ ഭാഗമായി നടന്ന പരിപാടിയുടെ വേദിയിൽ കമൽ ഹാസൻ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വയറലാകുന്നത്.
'ഞാൻ ചെറുപ്പം ആയിരുന്നപ്പോൾ എനിക്ക് ഉപദേശങ്ങളോട് വെറുപ്പായിരുന്നു. വയസ്സന്മാർ പറയുന്ന അഡ്വൈസ് കേൾക്കല്ലേ.അദ്ദേഹം മിടുക്കനാണെങ്കിൽ മാത്രം കേട്ടാൽ മതി.അത് കേൾക്കണം. വയസ് എന്നുള്ളത് അവരുടെ തെറ്റല്ല.പക്ഷെ അത്രയും വയസായിട്ടും ബുദ്ധി ഇല്ലാതെ പോയത് അവരുടെ തെറ്റാണ്. അവർ പറയുന്നത് കേൾക്കേണ്ടത് ആവശ്യം ഇല്ലാ. പക്ഷെ ലോജിക്കൽ എന്നും ഈ യൗവനം കുറയാത്ത ആളുകൾ ഉണ്ട്.തിങ്കേഴ്സ്.... ഇവിടെ കേരളത്തിൽ ഉണ്ട്.
വലിയ കയ്യടികളോടെയാണ് ജനങ്ങൾ കമൽ ഹാസന്റെ വാക്കുകൾ സ്വീകരിച്ചത്. കമൽ ഹാസനൊപ്പം വേദിയിൽ തൃഷ, അഭിരാമി ജോജു ജോർജ് തുടങ്ങി ചിത്രത്തിലെ താരനിരകൾ എല്ലാം ഉണ്ടായിരുന്നു.
കൂടാതെ താൻ എന്തുകൊണ്ട് ഇവിടെ വന്ന് നിൽക്കുന്നത് താൻ ഉപദേശം സ്വീകരിച്ചവരുടെ മഹത്വം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ടി. പത്മനാഭൻ സർ എന്റെ ഫ്രണ്ട് ആണ്. എന്നെ അങ്ങനെയാണ് അദ്ദേഹം കാണുന്നത്. ഞാൻ പഠിച്ചതെല്ലാം ഇവരിൽ നിന്നാണ്. അവിടെയും പഠിക്കുന്നതിൽ ആണ് കാര്യം. നിങ്ങളെ തിരഞ്ഞെടുക്കുന്നത് ഗുരു ആകരുത്. നിങ്ങൾ വേണം ഗുരുവിനെ തിരഞ്ഞെടുക്കാൻ. കഴിവിനെ തെരഞ്ഞു കണ്ടുപിടിക്കുക.
ഞാൻ നിങ്ങളെ ഉപദേശിക്കുകയല്ല. ഞാൻ എങ്ങനെയാണ് ഇവിടെ എത്തി നിൽക്കുന്നത് എന്ന സത്യമാണ് പറയുന്നത്... കമൽ ഹാസന്റെ വാക്കുകൾ