രണ്ടാം ഭാഗത്തില്‍ ദുല്‍ഖറിന്  വൻ വേഷം ; ആരാധകർക്ക് സന്തോഷ വാർത്തയുമായി നാഗ് അശ്വിൻ

2024ലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി 600 കോടി ബജറ്റിൽ വന്ന കൽക്കി 2898 എഡി മാറിക്കൊണ്ടിരിക്കുകയാണ്. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ തെലുങ്ക് ചിത്രം ഒരാഴ്ചയില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ചെന്നാണ് വിവരം. ഏറെ ആവേശത്തിൽ ആയിരുന്നു സിനിമ പ്രേമികൾ ചിത്രത്തെ വരവേറ്റത്. പ്രഭാസിന്‍റെയും അമിതാഭ് ബച്ചന്‍റെയും ദീപിക പദുക്കോണിന്‍റെയും മികച്ച പ്രകടനവും ഈ ചിത്രത്തെ ബോക്‌സ് ഓഫീസ് ബ്ലോക്ക്ബസ്റ്ററാക്കി. എന്നാൽ അതേ സമയം വിജയ് ദേവരകൊണ്ടയും ദുൽഖർ സൽമാനും ചിത്രത്തിൽ ക്യാമിയോ റോളുകളില്‍ എത്തുന്നുണ്ട്.

എന്നാൽ ഇപ്പോള്‍ നാഗ് അശ്വിൻ ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം സംബന്ധിച്ച ചില വിവരങ്ങള്‍ പുറത്തുവിടുകയാണ്. വിജയ് ദേവരകൊണ്ടയും ദുൽഖർ സൽമാനും കൽക്കി 2898 എഡി രണ്ടാം ഭാഗത്ത് പ്രത്യക്ഷപ്പെടുമോ എന്ന് മാധ്യമപ്രവർത്തകൻ നാഗ് അശ്വിനോട് ചോദിച്ചു. “ ഈ ഭാഗത്ത് അവരുടെ വേഷം കൃത്യമായ പരിമിതപ്പെടുത്തിയിരുന്നു. പക്ഷെ അത് മറ്റെന്തെങ്കിലുമായി വികസിപ്പിക്കാൻ സാധിക്കുന്നതാണ്, പ്രത്യേകിച്ച് ദുൽഖർ സൽമാന്‍റെ റോള്‍".

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ ഏറെ പ്രതിക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് ആദ്യ നാളുമുതൽ മിക്കച്ച അഭിപ്രായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

Athul
Athul  

Related Articles

Next Story