ഇപ്പോഴും ഇഎംഐ ഉണ്ട് ;ആളുകൾ കരുതുന്നത്ര സമ്പത്തൊന്നുമില്ല : രാജ്‌കുമാർ റാവു

തൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ബോളിവുഡ് താരം രാജ്കുമാർ റാവുവിൻ്റെ സത്യസന്ധമായ പരാമർശങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രെധ നേടുകയാണ്. ആളുകൾ കരുതുന്നത്ര സമ്പത്തൊന്നും തനിക്കില്ലെന്ന് താരം തുറന്നു പറയുന്നു. സമ്പത്തുള്ള സമയത്ത് ഒരു ഷോറൂമിൽ കയറി 6 കോടി രൂപ വിലയുള്ള സാധനം വെറുതെ വാങ്ങുന്നത് പോലെയല്ല തന്‍റെ രീതിയെന്നും. തനിക്ക് ഇപ്പോഴും ഇഎംഐ ഉണ്ടെന്നും. വന്‍ തുകയുടെ വാങ്ങലുകൾ ശ്രദ്ധാപൂർവ്വമാണ് നടത്താറ് എന്നും രാജ്കുമാർ റാവു പറയുന്നു.
ഒരു പഴയ അഭിമുഖത്തിൽ ആണ് താരം ഈ കാര്യങ്ങൾ പങ്കുവെയ്ക്കുന്നത്.
താൻ വാങ്ങിയ വീട് ഇപ്പോഴും ഇഎംഐയിലാണെന്ന് താരം അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ആറുകോടിയുടെ അല്ല 50 ലക്ഷത്തിന്‍റെ സാധാനമാണെങ്കില്‍ അപ്പോള്‍ തന്നെ വാങ്ങില്ലെ എന്ന ചോദ്യത്തിന് 20 ലക്ഷം ആണെങ്കില്‍ ആലോചിക്കാം എന്നാണ് താരം പറയുന്നത്. താന്‍ ഇപ്പോഴും വിലപേശാറുണ്ടെന്ന് താരം ഇതിലൂടെ പറയുന്നു.
എന്നാൽ തൻ്റെ സമ്പത്ത് പലപ്പോഴും അമിതമായി വിലയിരുത്തപ്പെടുന്നുവെന്ന് വെളിപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ബോളിവുഡിലെ ഏറ്റവും ഹിറ്റായ സ്ത്രീ 2 ചലച്ചിത്രത്തിലെ നായകനാണ് രാജ്കുമാർ റാവു. 800 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നേടിയത്.