സിദ്ദീഖിനെ ചേർത്ത് പിടിച്ച് കുടുംബം, പേരക്കുട്ടിക്കൊപ്പമുള്ള വാപ്പയുടെ ചിത്രവുമായി ഷെഹീൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ യുവനടി സിദ്ദീഖിന് എതിരെ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് കേസും വിവാദവുമായി മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ് നടൻ. നടിയുടെ പീഡന ആരോപണത്തിന് പിന്നാലെ അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജിവെച്ചിരുന്നു. ​ഇതിനവിടയിലും താരത്തെ ചേർത്ത് പിടിച്ചിരിക്കുകയാണ് കുടുംബം.

കഴിഞ്ഞ ദിവസം താരത്തിന്റെ അറുപത്തിരണ്ടാം പിറന്നാളായിരുന്നു. നടൻ കേസിൽ കുരുങ്ങി കിടക്കുകയാണെങ്കിൽ കൂടിയും സിനിമാ മേഖലയിലുള്ള സഹപ്രവർത്തകരും സുഹൃത്തുക്കളും സിദ്ദീഖിന് പിറന്നാൾ ആശംസിച്ച് എത്തിയിരുന്നു. സിദ്ദീഖിന്റെ രണ്ടാമത്തെ മകനും യുവനടനുമായ ഷെഹീനും ആശംസകൾ നേർന്ന് എത്തിയിരുന്നു.

ഷെഹീന്റെ പെൺകുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടാണ് മകൻ പിതാവിന് ആശംസകൾ നേർന്നത്. പിറന്നാൾ ആശംസകൾ വാപ്പിച്ചിയെന്നാണ് ഷെഹീൻ കുറിച്ചത്. പേരക്കുട്ടിയെ കൈകളിൽ എടുത്ത് കൊ‍ഞ്ചിക്കുന്ന സിദ്ദീഖിനെ ചിത്രങ്ങളിൽ കാണാം. ഇക്കഴിഞ്ഞ ജൂലൈ ഇരുപത്തിയേഴിനാണ് ഷെഹീനും ഭാര്യ അമൃത ദാസിനും പെൺകുഞ്ഞ് പിറന്ന വിവരം സോഷ്യൽമീഡിയ വഴി അറിയിച്ചത്.

ദുവ ഷഹീൻ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. സിദ്ദീഖിന്റെ മൂത്ത മകൻ സാപ്പിയുടെ അകാലവേർപാടിന്റെ വേദനയിലായിരുന്ന കുടുംബത്തിന് സാന്ത്വനമായാണ് കുടുംബത്തിലേക്ക് പുതിയ അതിഥി വന്നത്. സിദ്ദീഖിന്റെ കുടുംബത്തിൽ പിറക്കുന്ന ആദ്യത്തെ പേരക്കുട്ടിയാണ് ഷെഹീന്റെ മകൾ. രണ്ട് കുഞ്ഞിക്കാലുകളാൽ ഞങ്ങളുടെ വീട് അൽപം കൂടി വളർന്നിരിക്കുന്നു.

ദുവ ഷഹീൻ എന്ന മകളുടെ വരവോടെ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നാണ് മകളുടെ കാലിൽ വിവാഹ മോതിരങ്ങൾ അണിയിച്ചുകൊണ്ടുള്ള ചിത്രം പങ്കിട്ട് കുഞ്ഞ് പിറന്ന വിവരം അമൃത അറിയിച്ചത്. വാപ്പിച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്നുള്ള സോഷ്യൽമീഡിയ പോസ്റ്റിന്റെ കമന്റ് ബോക്സ് ഷെഹീൻ ഓഫ് ചെയ്തിട്ടിരിക്കുകയാണ്.

2022 മാർച്ചിലായിരുന്നു ഷെഹീന്റെയും ഡോക്ടറായ അമൃതയുടേയും വിവാഹം. ഇരുവരും രണ്ട് മതത്തിൽപ്പെട്ടവരായിരുന്നതിനാൽ മതപരമായ രീതിയിൽ വലിയ ചടങ്ങുകൾ ഇല്ലാതെയായിരുന്നു വിവാ​ഹം നടന്നത്. ഏറെ വർഷത്തെ പ്രണയത്തിനുശേഷമാണ് ഷെഹീനും അമൃതയും ഒന്നായത്.

ഒരു മകൾ കൂടി സിദ്ദീഖിനുണ്ട്. അടുത്തിടെയാണ് സിദ്ദീഖിന്റെ മൂത്തമകനായ സാപ്പിയെ‌ന്ന് വിളിപ്പേരുള്ള റാഷിൻ അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു റാഷിന്റെ അന്ത്യം. ഭിന്നശേഷിക്കാരനായ മകന്റെ മരണം സിദ്ദീഖിനും കുടുംബത്തിനും വലിയ വേദനയാണ് സമ്മാനിച്ചത്.

Related Articles
Next Story