ആരാധകർ കാത്തിരുന്ന അഥിതി ലുലുമാളിൽ പാട്ടുപാടി ചുവട് വച്ച്' ഉണ്ണിയേട്ടൻ'

കൊച്ചി ലുലുമാളിൽ അതിഥിയായി എത്തിയ ‘ഉണ്ണിയേട്ട‘ൻ എന്ന് അറിയപ്പെടുന്ന കിലി പോളിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. മലയാള സിനിമയിൽ അഭിനയിക്കാൻ ഏതാനും ദിവസം മുമ്പ്‌ കേരളത്തിൽവന്ന താരം ലുലുമാളിലേക്ക് എത്തിയതോടെ ആരാധകർ ഒഴുകിയെത്തി. കിലി പോളിനൊപ്പം സെൽഫി പകർത്താനും ഫോട്ടോയെടുക്കാനും നിരവധി പേർ മാളിൽ തടിച്ചു കൂടി. ആരേയും നിരാശപ്പെടുത്താതെ എല്ലാവർക്കുമൊപ്പം ചിത്രമെടുത്തുമാണ് ഉണ്ണിയേട്ടൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന കിലിപോൾ മടങ്ങിയത്.



മലയാളികൾ ഏറെ പ്രിയപ്പെട്ടവരാണെന്നും കേരളം ടാൻസാനിയപോലെതന്നെ തനിക്ക് പ്രിയപ്പെട്ടതാണെന്നും കിലി പോൾ പ്രതികരിച്ചു. കാണാനെത്തിയ പ്രിയപ്പെട്ടവരോട് നന്ദിയും പറഞ്ഞു.


മലയാളം പാട്ട് പാടി സദസിനെ കൈയിലെടുത്തതോടെ പിന്നാലെ ഉണ്ണിയേട്ടന്റെ ഡാൻസ് കാണണമെന്ന ആവശ്യവും ഉയർന്നു, ഇതോടെ മാളിലേക്ക് എത്തിയ മറ്റ് താരങ്ങൾക്കൊപ്പം നൃത്തം ചെയ്തും സദസിനെ കയ്യിലെടുത്താണ് കിലിപോൾ അവിടെയും സ്റ്റാർ ആയി.




സോഷ്യൽ മീഡിയയിൽ മലയാളം ഗാനങ്ങൾക്ക് നല്ല അടിപൊളിയായി ലിപ് സിങ്ക് ചെയ്ത് മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ടാൻസാനിയൻ ഇൻഫ്‌ളുവൻസറായ കിലി പോൾ.മലയാളഗാനങ്ങൾക്ക് ലിപ് സിങ്ക് മാത്രമല്ല അത് നന്നായി സ്വന്തം ശബ്ദത്തിൽ പാടാനും അതിനൊത്ത് ചുവട് വക്കാനും

കിലി പോളിന് അറിയാം. അദ്ദേഹത്തിന്റെ കമന്റ്‌ ബോക്സിൽ അധികവും മലയാളികളാണ്. 'ഉണ്ണിയേട്ടൻ' എന്നാണ് കേരളത്തിൽ ഉള്ളവർ കിലിയെ സ്നേഹത്തോടെ വിളിക്കുന്നത്. അദ്ദേഹത്തെ കേരളത്തിലേക്ക് കൊണ്ട് വരണമെന്നുള്ളത് കേരളത്തിന്റെ അദ്ദേഹത്തിന്റെ ആരാധകരുടെ ഒരു വലിയ ആഗ്രഹം ആയിരുന്നു. ഇപ്പോഴിതാ ആ ആഗ്രഹമാണ് സഫലമായിരിക്കുന്നത്. ‘ഉണ്ണിയേട്ടന്റെ’ എല്ലാ വീഡിയോകൾക്കും ആരാധകർ ഏറെയാണ്. കിലിയുടെ സഹോദരി നീമ പോളും കിലിയുടെ റീലുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

Related Articles
Next Story