രശ്മികയ്ക്ക് ചുറ്റും ആടി പാടി സഹപാഠികൾ ധനുഷ് നായകനാകുന്ന "കുബേര" യിലെ " വീഡിയോ ഗാനം ഏറ്റെടുത്ത് ആരധകർ

തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം "കുബേര" യിലെ പുതിയ വീഡിയോ ഗാനം പുറത്ത്. "പിപി പിപി ഡും ഡും ഡും" എന്ന വരികളോടെ ആരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ദേവിശ്രി പ്രസാദ് ഈണം നൽകിയ ഗാനം രചിച്ചത് ചൈതന്യ പിംഗാളിയും, ആലപിച്ചത് ഇന്ദ്രാവതി ചൗഹാനുമാണ്. ചിത്രത്തിന്റെ ആഗോള റിലീസ് ജൂൺ 20 ന് ആണ്. തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്മിക മന്ദനയാണ്. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്.
രശ്മിക മന്ദാനയുടെ നായികാ കഥാപാത്രം കോളേജ് ഹോസ്റ്റലിൽ സഹപാഠികൾക്ക് ഒപ്പം ആടി പാടുന്ന രീതിയിലാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒരു ടീസർ ഇതിന് മുമ്പ് പുറത്ത് വരികയും മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ട്രാൻസ് ഓഫ് കുബേര എന്ന പേരിൽ റിലീസ് ചെയ്ത ടീസർ മികച്ച പ്രേക്ഷക പ്രശംസയാണ് നേടിയത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം, പ്രണയം, ആക്ഷൻ, വൈകാരിക നിമിഷങ്ങൾ എന്നിവ കോർത്തിണക്കി തീവ്രമായ രീതിയിൽ കഥ പറയുന്ന ഒരു ഡ്രാമ ത്രില്ലറാണെന്ന സൂചനയാണ് ടീസർ നൽകിയത്. പ്രശസ്ത നടന്മാരായ ജിം സർഭും, ദലിപ് താഹിലും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന "കുബേര" ഒരു പാൻ ഇന്ത്യൻ ചിത്രമായി തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ പ്രദർശനത്തിനെത്തും.
ഛായാഗ്രഹണം - നികേത് ബൊമ്മി, എഡിറ്റർ - കാർത്തിക ശ്രീനിവാസ് ആർ, സംഗീതം - ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ - തൊട്ട ധരണി, പിആർഒ ശബരി.
https://youtu.be/le5Udq-hyyQ?si=emOlsv-mkx09QmKU