സായിദ് മസൂദിനും രംഗയ്ക്കും ഒപ്പം പ്രിയപ്പെട്ട മോഹൻലാൽ

പൃഥ്വിരാജ് സുകുമാരനും ഫഹദ് ഫാസിലിനും ഒപ്പം മോഹൻലാൽ നിൽക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

പൃഥ്വിരാജ് സുകുമാരൻ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം സൂപ്പർസ്റ്റാർ മോഹൻലാൽ നിൽക്കുന്ന ഒരു പുതിയ ചിത്രം ഇന്നലെ പങ്കുവെച്ചിരുന്നു. ഇരുവരുമായും സന്തോഷകരമായ ഒരു നിമിഷം പങ്കിട്ടുകൊണ്ട്, സന്തോഷത്തോടെ മൂവരും നിൽക്കുന്ന ചിത്രം എപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്. “സായിദ് മസൂദിനോടും രംഗയോടും ഒപ്പം '' എന്ന ക്യാപ്ഷൻ ആണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചത്.

ഇതോടെ മോഹൻലാൽ പൃഥ്വിരാജ് ചിത്രമായ എമ്പുരാനിലോ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിലോ ഫഹദ് ഫാസിൽ ഉണ്ടാകുമോ എന്ന അഭ്യൂഹങ്ങൾ ആണ് പ്രചരിക്കുന്നത്.

എന്നാൽ നിർമ്മാതാക്കൾ ഇത്തരത്തിലുള്ള ഒന്നും സ്ഥിരീകരിച്ചിട്ടില്ല. അതേസമയം എമ്പുരാൻ്റെ അവസാന കട്ട് അടുത്തിടെ പൂർത്തിയായതായി പ്രഖ്യാപിച്ചു.

തൻ്റെ പാൻ-ഇന്ത്യൻ ചിത്രമായ വൃഷഭയുടെ ഷൂട്ടിംഗ് മോഹൻലാൽ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. നന്ദ കിഷോർ സംവിധാനം ചെയ്ത ഈ ചിത്രം, പുനർജന്മത്തിൻ്റെ കേന്ദ്ര പ്രമേയത്തെ കേന്ദ്രീകരിച്ച് ഒരു ദ്വിഭാഷാ തെലുങ്ക്-മലയാളം ചിത്രമാണ്.

ക്രൂ അംഗങ്ങൾക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് മോഹൻലാൽ തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ വൃഷഭ എന്ന സിനിമയുടെ പ്രഖ്യാപനം നടത്തിയത്. ആഘോഷ വീഡിയോയ്‌ക്കൊപ്പം, ചിത്രം 2025 ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് മോഹന്ലാല് പ്രഖ്യാപിച്ചിരുന്നു.

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ എൽ 2: എമ്പുരാൻ ആണ് മോഹൻലാലിന്റെ റിലീസിനൊരുങ്ങുന്നു അടുത്ത വമ്പൻ ചിത്രം . 2019 ലെ ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം .മോഹൻലാലിനെ കൂടാതെ, പൃഥ്വിരാജും സായൂഡ് മസൂദ് എന്ന പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സാനിയ അയ്യപ്പൻ കൂടാതെ മറ്റ് പലരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് . മമ്മൂട്ടിയുടെ നായകനായാകുന്ന മഹേഷ് നാരായണൻ ചിത്രം MMMN ൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നതിന്റെ ഷൂട്ടിംഗ് അടുത്തിടെ പൂർത്തിയാക്കിയിരുന്നു.ഈ ചിത്രത്തിൽ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related Articles
Next Story