മഞ്ഞുമ്മൽ ബോയ്സിനു പിന്നാലെ ആർ‌ഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ പ്രശ്നങ്ങൾ കെട്ടടങ്ങും മുന്നേ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി തൃപ്പൂണിത്തുറ സ്വദേശിനിയായ അഞ്ജന എബ്രഹാം. ആർ‌ഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെയാണ് സാമ്പത്തിക തട്ടിപ്പ് ആരോപിച്ചു പരാതി നൽകിയിരിക്കുന്നത്. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് അഞ്ജന എബ്രഹാം പരാതി നൽകിയിരിക്കുന്നത്.

6 കോടി രൂപ സിനിമയ്ക്കായി താൻ നൽകിയെന്നാണ് അഞ്ജന പറയുന്നത്. വ്യാജരേഖകളുണ്ടാക്കി നിർമാണ ചെലവ് ഇരട്ടിയിലേറെ വർദ്ധിപ്പിച്ചു കാണിച്ചെന്നും അഞ്ജന പറയുന്നു. 30 ശതമാനം ലാഭവിഹിതം എന്നായിരുന്നു വാഗ്ദാനം. എന്നാൽ അതേ സമയം മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം തുടരുന്നു.





കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിർമ്മാണത്തിനായി പണം വാങ്ങി വ‌ഞ്ചിച്ചെന്ന് പരാതിക്കാരനായ സിറാജ് വലിയത്തറ പരാതിയില്‍ പറഞ്ഞിരുന്നു.

7 കോടി രൂപയാണ് സിറാജ് നൽകിയതെന്നും ഇതിൽ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബാങ്ക് വഴിയാണ് കൈമാറിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു. വാങ്ങിയ പണത്തിന്‍റെ ഒരു ഭാഗം പോലും പരാതിക്കാരന് തിരികെ നല്‍കിയില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.

Athul
Athul  
Related Articles
Next Story