'ധുവായ്ക്കായി സമയം കണ്ടെത്തുന്നു.ഉടനെ സിനിമ ചെയ്യില്ലായെന്നു ദീപിക പദുകോൺ ' കലക്കി രണ്ടാം ഭാഗം എത്താൻ വൈകും

നാഗ് അശ്വിൻ സംവിധാനം ചെയ്ത 2024ലെ സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രമാണ് കൽക്കി 2898 എ ഡി. ചിത്രം വലിയൊരു സസ്പെൻസ് മുന്നോട്ട് വെച്ചിട്ടാണ് അവസാനിച്ചത്. അതുകൊണ്ട് തന്നെ കൽക്കിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ ഒന്നടങ്കം.എന്നാൽ സിനിമയിലെ പ്രധാന കഥാപാത്രമായ ദീപിക പദുക്കോൺ സിനിമയിൽ നിന്നും താത്കാലികമായി വിട്ടു നിൽക്കുകയാണ് എന്നാണാണ് എപ്പോൾ ലഭിക്കുന്ന വിവരം. അതുകൊണ്ട് തന്നെ കൽക്കിയുടെ ഷൂട്ടിംഗ് വൈകുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഇതിനു കാരണം താരം ഇപ്പോൾ മകൾ ദുവയ്ക്ക് മാത്രമാണ് മുൻഗണ നൽകുന്നതിനാൽ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദീപിക പദുക്കോണും രൺവീർ സിംഗും തങ്ങളുടെ മകൾ ധുവയെ മീഡിയയ്ക്ക് മുന്നിൽ പരിചയപ്പെടുത്താനായി മുംബൈയിൽ നടത്തിയ മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ നിന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ചടങ്ങിൽ, ഒരു മാധ്യമ പ്രവർത്തകൻ നടിയോട് കൽക്കി 2 ൻ്റെ ഷൂട്ടിങ്ങിനെ കുറിച്ച് ചോദിച്ചു.


ഇപ്പോൾ ദുവയാണ് തൻ്റെ മുൻഗണന, അതിനാൽ ഇപ്പോൾ ജോലി ആരംഭിക്കാനുള്ള തിരക്കിലല്ല താൻ എന്നാണ് ദീപിക പദുകോൺ പറഞ്ഞത്. ജോലിക്ക് പോകുമ്പോൾ മകളെ തനിച്ചാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു. 'എൻ്റെ അമ്മ എന്നെ വളർത്തിയതുപോലെ ഞാൻ എൻ്റെ മകളെ വളർത്തും,' ദീപിക കൂട്ടിച്ചേർത്തു.

എന്നാൽ ദീപികയുടെ കഥാപാത്രം ചിത്രത്തിൽ നിന്നും ഒഴിവാക്കാൻ സാധിക്കില്ലായെന്നാണ് സംവിധായകൻ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞത് കഥയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ദീപികയുടെ കഥാപാത്രം. തങ്ങൾ എഴുതുമ്പോൾ അതിനെ കുറിച്ച് ധാരാളം ചർച്ചകൾ നടത്തിയിരുന്നു. കാരണം സിനിമയിൽ ദീപികയുടെ കഥാപാത്രം കഥാപാത്രത്തെ നീക്കം ചെയ്താൽ കൽക്കി ഇല്ല.

2025 മാർച്ചിൽ ആരംഭിക്കേണ്ടിയിരുന്ന കൽക്കി 2 ൻ്റെ ഷൂട്ടിംഗ് വൈകുവെന്ന് ഈ റിപ്പോർട് സൂചിപ്പിക്കുന്നു. ദീപികയെ കൂടാതെ പ്രഭാസ്, കമൽഹാസൻ, അമിതാഭ് ബച്ചൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മികച്ച പ്രതികരണത്തോടെ ചിത്രം ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ 1000 കോടിയിലധികം ചിത്രം നേടി.

Related Articles
Next Story