മുത്താരംകുന്നു പി ഓ യിലെ മമ്മൂട്ടി ചേട്ടൻ മുതൽ രേഖാചിത്രം വരെ; മമ്മൂട്ടിയുടെ അഥിതി വേഷങ്ങൾ

മമ്മൂട്ടി അദ്ദേഹമായി തന്നെ അഥിതി വേഷങ്ങളിൽ എത്തിയ ആദ്യത്തെ ചിത്രമല്ല രേഖാചിത്രം . മമ്മൂട്ടി അഥിതി വേഷത്തിൽ ഇതുപോലെ നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഉണ്ട്.

രേഖാചിത്രത്തിൽ മമ്മൂട്ടി എത്തുന്ന സീനിൽ അദ്ദേഹത്തിന്റെ വണ്ടി നമ്പർ ആയ 369 കാണിക്കുന്ന മുതൽ തിയേറ്ററിൽ ഉണ്ടാകുന്ന കയ്യടിയും ആർപ്പുവിളികളേം പറ്റി ഒരു അഭിമുഖത്തിൽ ആസിഫ് അലി പങ്കുവെച്ചത് ഏറെ ശ്രെദ്ധ നേടിയിരുന്നു. സൂപ്പർ സ്റ്റാർഡം എന്ന് പറയുന്നതിന്റെ ഡെഫിനിഷൻ എന്താണ് എന്ന് താൻ മനസിലാക്കിയത് ആ പോയിന്റിൽ ആയിരുന്നു എന്നാണ് ആസിഫ് അലി പറയുന്നത്. പഴയ മമ്മൂട്ടിയെ സ്‌ക്രീനിൽ കാണിക്കുമ്പോൾ അദ്ദേഹം നായകനായി എത്തിയ ഒരു ചിത്രത്തിന്റെ ഇൻട്രോ പോലെ അത്രയും ആവേശമായിരുന്നു കാണികളിൽ നിന്നും ലഭിച്ചത്. യഥാർത്ഥത്തിൽ തനിക്കും അതൊരു ഫാൻ ബോയ് നിമിഷമായിരുന്നു എന്നും ആസിഫ് അലി പറയുന്നു. ഓരോ ഷോട്ടിലും അദ്ദേഹം സെലിബ്രേറ്റ് ചെയ്യപെടുകയാണെന്നും ആസിഫ് അലി അഭിമുഖത്തിൽ പറയുന്നു.

രേഖാചിത്രം ഇറങ്ങിയത് മുതൽ മമ്മൂട്ടി ചേട്ടൻ വലിയ ട്രെൻഡ് ആയികൊണ്ടിരിക്കുകയാണ്. സിനിമയുടെ യഥാർത്ഥ വിജയം മമ്മൂട്ടി ആണെന്നും, മമ്മൂട്ടി സമ്മതിച്ചില്ലെങ്കിൽ രേഖാചിത്രം എന്ന സിനിമ ഉണ്ടാകില്ല എന്നും അണിയറ പ്രവർത്തകർ അടക്കം പറഞ്ഞിരുന്നു. എന്നാൽ യഥാർത്ഥത്തിൽ മമ്മൂട്ടി അദ്ദേഹമായി തന്നെ അഥിതി വേഷങ്ങളിൽ എത്തിയ ആദ്യത്തെ ചിത്രമല്ല രേഖാചിത്രം . മമ്മൂട്ടി അഥിതി വേഷത്തിൽ ഇതുപോലെ നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഉണ്ട്. അത്തരത്തിലും മലയാള ചിത്രങ്ങൾ ഏതൊക്കെ എന്ന് നോക്കാം :

ജഗദീഷിൻ്റെ കഥയെ അടിസ്ഥാനമാക്കി ശ്രീനിവാസൻ്റെ തിരക്കഥയിൽ നിന്ന് സിബി മലയിൽ സംവിധാനം ചെയ്ത 1985 ഇറങ്ങിയ റൊമാൻ്റിക് കോമഡി ചിത്രം ആണ് മുത്താരംകുന്ന് പി ഓ. ഗട്ടാ ഗുസ്തി നിലകൊള്ളുന്ന ഒരു ഗ്രാമത്തിൽ പുതുതായി വന്ന ഒരു പോസ്റ്റ്മാസ്റ്ററുടെയും ഗ്രാമത്തിലെ വിരമിച്ച ഗുസ്തിക്കാരൻ്റെ മകൾ അമ്മിണികുട്ടയുടെയൂം പ്രണയ കഥയാണ് ചിത്രം പറയുന്നത്. മലയാളത്തിൽ വളരെ പോപ്പുലറായ പല കോമഡി സീനികളും മുത്താരംകുന്ന് പി ഓയിലെയാണ്.

മുകേഷ് നായകനായ ചിത്രത്തിൽ , ലിസി നായികയും നെടുമുടി വേണു, ശ്രീനിവാസൻ, ജഗദീഷ് എന്നിവർ മറ്റു പ്രധാന വേഷങ്ങളിലും അഭിനയിച്ചു. കൂടാതെ ചിത്രത്തിലെ വളരെ സുപ്രധനമായ ഒരാളുണ്ട്. നടൻ മമ്മൂട്ടി. ലിസി അവതരിപ്പിച്ച കെ പി അമ്മിണികുട്ടി എന്ന കഥാപാത്രം കടുത്ത മമ്മൂട്ടി ആരാധികയും, മമ്മൂട്ടി ചേട്ടൻ എന്ന് അഭിസംബോധന ചെയ്ത നിരന്തരം മമ്മൂട്ടിക്ക് കത്തുകൾ അയക്കുന്ന ആൾ കൂടെയാണ്. അമ്മിണികുട്ടി മഊട്ടിച്ചേട്ടന് അയക്കുന്ന പല കത്തുകൾക്കും മറുപടി അയക്കുന്നത് മുകേഷിന്റെ കഥാപാത്രമായ പോസ്റ്റുമാൻ ആണ്. മമ്മൂട്ടി ചേട്ടനെന്നു സ്വയം അഭിസംബോധന ചെയ്തുകൊണ്ടാണ് തിരിച്ചും കത്തുകൾ ലഭിക്കുന്നത്. കത്തുകൾക്ക് ശബ്ദം നൽകുന്നത് മമ്മൂട്ടി തന്നെയാണ്.

1990-ൽ പുറത്തിറങ്ങിയ ഒരു കോമഡി ത്രില്ലർ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ഹരികുമാറിൻ്റെ കഥയിൽ നിന്ന് ഡെന്നീസ് ജോസഫ് എഴുതിയ ചിത്രം സംവിധാനം ചെയ്തത് ജോഷി ആണ്. മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ജഗദീഷ്, മണിയൻപിള്ള രാജു, എം ജി സോമൻ, അശോകൻ, സുചിത്ര മുരളി എന്നിവർ മറ്റു അവതരിപ്പിച്ചു.ചിത്രത്തിൽ മമ്മൂട്ടി ഒരു അതിഥി വേഷത്തിൽ എത്തിയിരുന്നു. സിനിമ നടൻ മമ്മൂട്ടി ആയി തന്നെ എത്തിയ സിനിമയിൽ മോഹൻലാലിന്റെ ടോണി കുരിശിങ്കലും മമ്മൂട്ടിയും തമ്മിലുള്ള വളരെ രസകരമായ മുഹൂർത്തങ്ങളും ഉണ്ട്. വളരെ ദൈർഖ്യമുള്ള ക്യാമിയോ റോൾ ആണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്.

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബിപിൻ പ്രഭാകറിൻ്റെ 2008ൽ സംവിധാനം ചെയ്ത ചിത്രമാണ് വൺ വേ ടിക്കറ്റ്.മമ്മൂട്ടിയുടെ കടുത്ത ആരാധകനും മമ്മൂട്ടി ഫാൻസ് അസോസിയേഷൻ മലപ്പുറം ജില്ലാ യൂണിറ്റ് ജനറൽ സെക്രട്ടറി ജഹാംഗീർ എന്ന കുഞ്ഞാപ്പു ആയി ആണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒടുവിൽ 'മെഗാ സ്റ്റാർ' മമ്മൂട്ടി എത്തുന്നുണ്ട്. ഈ ചിത്രത്തിലും മമ്മൂട്ടി ആയി തന്നെയാണ് അദ്ദേഹം അഥിതി വേഷത്തിൽ എത്തുന്നത്.

രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ഒരു ഹാസ്യ ചിത്രമാണ് 'കടൽ കടന്ന് ഒരു മാത്തുക്കുട്ടി'. കോഴഞ്ചേരിയിൽ നിന്നുള്ള ഒരു അച്ചായൻ മാത്യു ആയി മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ മമ്മൂട്ടി തന്നെ അഥിതി വേഷത്തിലും എത്തിയിട്ടുണ്ട്. അതും സിനിമ നടൻ മമ്മൂട്ടി ആയി തന്നെ. നെടുമുടി വേണു, ബാലചന്ദ്ര മേനോൻ, സിദ്ദിഖ്, ഹരിശ്രീ അശോകൻ, സുരേഷ് കൃഷ്ണ, പി. ബാലചന്ദ്രൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രേം പ്രകാശ്, മീരാ നന്ദൻ, മുത്തുമണി, കൃഷ്ണ പ്രഭ, കവിയൂർ പൊന്നമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മോഹൻലാലും ചിത്രത്തിൽ നടൻ മോഹൻലാലായി അഭിനയിച്ചിട്ടുണ്ട്. കൂടാതെ മലയാള സിനിമയിലെ മറ്റു പല അഭിനേതാക്കളൂം ചിത്രത്തിൽ അഥിതി വേഷം ചെയ്തിട്ടുണ്ട്. രസകരമെന്നു പറയട്ടെ, സിനിമയിൽ മമ്മൂട്ടി എത്തുമ്പോൾ മാത്തുക്കുട്ടി 'മുടിഞ്ഞ ജാഡയാണ് അങ്ങേർക്ക് '' എന്നാണ് സ്വയം പറയുന്നത്.

2018ൽ റിലീസായ ജീവചരിത്ര സ്‌പോർട്‌സ് ചിത്രമാണ് ക്യാപ്റ്റൻ. പ്രജേഷ് സെൻ ആദ്യ സംവിധാനത്തിൽ എഴുതി സംവിധാനം ചെയ്‌ത ചിത്രം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിൻ്റെ മുൻ ക്യാപ്റ്റൻ വി.പി.സത്യനെക്കുറിച്ചാണ് പറയുന്നത്. ജയസൂര്യ ആണ് വി പി സത്യനെ അവതരിപ്പിച്ചത് . അനു സിത്താര, രഞ്ജി പണിക്കർ, സിദ്ദിഖ്, ദീപക് പറമ്പോൾ, സൈജു കുറുപ്പ്, കമൽ വരദൂർ, ലക്ഷ്മി ശർമ്മ എന്നിവർ മറ്റു പ്രധാന വേഷണങ്ങളിൽ എത്തിയ ഈ ചിത്രത്തിൽ മാമൂട്ടിയും അഥിതി വേഷത്തിൽ എത്തുന്നുണ്ട്. ക്യാപ്റ്റൻ സത്യനെ എയർപോർട്ടിൽ വെച്ച് മമ്മൂട്ടി കാണുന്നതും സംസാരിക്കുന്നതുമായ സീൻ ആണ് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം. എന്നാൽ യഥാർത്ഥത്തിൽ ഇത്തരമൊരു സംഭവം നടന്നിട്ടുണ്ട്, അതിനാൽ ആണ് ചിത്രത്തിലും ഈ സീൻ ഉൾപ്പെടുത്തിയത് എന്നാണ് ആൻ ഉണ്ടായ അഭ്യൂഹങ്ങൾ.

ആൻ്റണി സോണി സംവിധാനം ചെയ്‌ത 2022-ലെ കോമഡി ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. എപ്പോഴും തിരക്കുള്ള പ്രിയൻ എന്ന ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിൽ ഹരിശ്രീ അശോകൻ അവതരിപ്പിക്കുന്ന കുപ്പി രാജൻ എന്ന കഥാപാത്രം ഒരു കടുത്ത മമ്മൂട്ടി ആരാധകൻ ആണ്. പ്രിയന്റെ കഥയ്ക്ക് നിർമ്മാതാവായ കുപ്പി രാജൻ മമ്മൂട്ടി നായകനായാൽ മാത്രമേ താൻ സിനിമ നിർമ്മിക്കൂ എന്ന് വാശിപിടിക്കുന്നു. ഒടുവിൽ മമ്മൂട്ടി എത്തുന്ന രംഗത്തോടെയാണ് സിനിമ അവസാനിക്കുന്നത്.

അതിനു ശേഷം ഇപ്പോൾ രേഖാചിത്രത്തിലാണ് മമ്മൂട്ടി , അദ്ദേഹമായി തന്നെ അഥിതി വേഷത്തിൽ എത്തുന്നത്. ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന മലയാളികൾക്ക് അത്ര സുപരിചിതം അല്ലാത്ത വ്യത്യസ്തമായ പരീക്ഷണവുമായി എത്തിയ ഏറ്റവും ചിത്രമാണ് രേഖാചിത്രം. ആസിഫ് അലി അനശ്വര രാജൻ പ്രധാന വേഷങ്ങളിൽ എത്തി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം ഒരു മർമ്മം ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ കൂടെയാണ്. എല്ലാവർക്കും പരിചിതമായ ഒരു സംഭവത്തിൽ നിന്നും ആരും ശ്രെദ്ധിക്കാതെ പോയ ഒരു കാര്യം കൊണ്ട് മറ്റൊരു കഥ ഉണ്ടാക്കിയാൽ അത് ആ സംഭവത്തിന്റെ ചരിത്രത്തിന്റെ ഗതിയെ എങ്ങനെ മാറ്റിമറിച്ചേക്കാമെന്ന് കാണിച്ചു തരുന്ന ഒന്നിനെയാണ് ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ രേഖാചിത്രം എന്ന സിനിമയ്ക്ക് 1985ൽ ഭരതൻ സംവിധാനം ചെയ്ത ' കാതോട് കാതോരം എന്ന സിനിമയുമായി നല്ല ബന്ധം ഉണ്ട്. മമ്മൂട്ടി നായകനായി എത്തിയ കാതോട് കാതോരത്തിൽ സരിതയായിരുന്നു നായിക. 80കാലിലെ ആ സൂപ്പര്ഹിറ് സിനിമയുടെ പശ്ചാത്തലത്തിൽ ആണ് രേഖാചിത്രം കഥ പറയുന്നത്. അതുകൊണ്ട് രേഖാചിത്രത്തിൽ മമ്മൂട്ടിയുടെ അഥിതി വേഷത്തിൽ എത്തിയത് എപ്പോൾ വലിയ ഒരു ട്രെൻഡ് തന്നെ ഉണ്ടാക്കിയിരിക്കുകയാണ്. സിനിമയിൽ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കാതോട് കാതോരത്തിലെ മമ്മൂട്ടിയെ പുന:സൃഷ്ടിച്ചത്. വിനറ്റേജ് ലുക്കിൽ എത്തിയ മമ്മൂട്ടി ചേട്ടനും 369 കാറും വലിയ ഓളം തന്നെയാണ് തിയേറ്ററിൽ ഉണ്ടാക്കിയത്. വളരെ മികച്ച രീതിയിൽ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച ചിത്രത്തിലെ അണിയറ പ്രവർത്തകർക്കും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. അതിനോടൊപ്പം മമ്മൂട്ടി ചേട്ടനും ട്രെൻഡിന് ഒപ്പമാണ്.

Related Articles
Next Story