ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവൽ 2024 നു തുടക്കം കുറിച്ചു.
ഹ്യൂ ജാക്ക്മാൻ ആതിഥേയത്വം വഹിച്ച വാർഷിക ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവലിനു തുടക്കം കുറിച്ചു. സെപ്റ്റംബർ 28 ശനിയാഴ്ച ന്യൂയോർക്കിലെ സെൻട്രൽ പാർക്കിലെ ഐക്കണിക് ഗ്രീൻ ലോണിൽ ആയിരക്കണക്കിന് ആളുകൾ എത്തിയിരുന്നു പരിപാടിയുടെ തുടക്കം.
കടുത്ത ദാരിദ്ര്യത്തിന് അറുതി വരുത്തുക, പോഷകസമൃദ്ധമായ ഭക്ഷണം, തുല്യമായ പ്രവേശനം എന്നിവ ആവശ്യപ്പെടുന്ന ഗ്ലോബൽ സിറ്റിസൺ സംഘടിപ്പിക്കുന്ന വാർഷിക സംഗീത പരിപാടിയാണിത്. ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന ഈ പരുപാടിയിൽ പല സംഗീതജ്ഞരും സെലിബ്രിറ്റികളും വിവിധ പരിപാടികൾ അവതരിപ്പിക്കാനും ആദരിക്കാനുമായി ക്ഷണിച്ചിട്ടുണ്ട്.
എം.സിയുടെ ചുമതലകൾ ഏറ്റെടുത്ത ഹഗ് ജാക്ക്മാൻ സെൻട്രൽ പാർക്കിലെ ജനക്കൂട്ടത്തെ "ഇലക്ട്രിക്" എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പരുപാടിയിൽ സംസാരിച്ചത്. "നിങ്ങൾ മാറ്റത്തെ നയിക്കുന്നു- ആ മാറ്റം ഒരു സമയം സംഭവിക്കാം." എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഡോജ ക്യാറ്റ്, ക്രിസ് മാർട്ടിൻ, എഡ് ഷീരൻ എന്നിവർ ദാരിദ്ര്യത്തിനും പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കും വേണ്ടിയുള്ള ബോധവൽക്കരണം പരുപാടിയിൽ നടത്തി.
ബ്യൂട്ടിഫുൾ തിംഗ്‌സ് ബ്രേക്കൗട്ട് ഗായകൻ ബൂൺ ആണ് ഷോ തുടങ്ങിയത്. 22 കാരനായ ബൂൺ ഗായകനും ഗാനരചയിതാവും കൂടിയാണ്. തൻ്റെ ആദ്യ ആൽബമായ ഫയർ വർക്ക്‌സ് ആൻഡ് റോളർബ്ലേഡിൽ നിന്ന് 'സ്ലോ ഇറ്റ് ഡൗൺ' എന്ന ഗാനം ആണ് ആദ്യം ആലപിച്ചത്. സ്റ്റേജിൽ വഴുവഴുപ്പുള്ളതുകൊണ്ട് ബൂൺ തന്റെ മാസ്റ്റർപീസ് ഫ്ലിപ്പുകളൊന്നും ചെയ്യാതെയാണ് പരുപാടി നടത്തിയത് .
വെല്ലുവിളി നിറഞ്ഞ കാലാവസ്ഥ ഉണ്ടായിരുന്നിട്ടും, ജനക്കൂട്ടവും കലാകാരന്മാരും പരുപാടി നിർത്താൻ തയാറായില്ല എന്നാണ് റിപ്പോർട്ടുകൾ