പാർവതിക്കൊപ്പം സ്‌ക്രീൻ ഷെയർ ചെയ്യാൻ സാധിച്ചതിൽ സന്തോഷവാനാണ്: വിക്രം
വിക്രത്തിന്റെ വമ്പൻ മെയ്‌ക്കോവർ കൊണ്ട് ചർച്ചയായ ചിത്രമാണ് ‘തങ്കലാൻ’. ഒരുപാട് തവണ റിലീസ് മാറ്റിവച്ച ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിൽ വിക്രമിന്റെ നായികയായി എത്തുന്നത് പാർവതി തിരുവോത്ത് ആണ്. പാർവതിക്കൊപ്പം അഭിനയിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് വിക്രം.
”പാർവതിയ്ക്ക് ഒപ്പം അഭിനയിക്കണമെന്ന് ഒരുപാട് നാളായി ഞാൻ ആഗ്രഹിക്കുന്ന കാര്യമാണ്. തങ്കലാനിൻ ഒരുമിച്ച് വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. വേറെ പടം കമ്മിറ്റ് ചെയ്യാതെ ഈ സിനിമയിലേക്ക് പാർവതി വന്നല്ലോ എന്ന് എപ്പോഴും ചിന്തിക്കാറുണ്ട്.” എന്നാണ് വിക്രം പറഞ്ഞത്.
” ആണിനും പെണ്ണിനും സമത്വം ഉണ്ടായിരുന്ന കാലഘട്ടം. തങ്കലാനിലെ സ്ത്രീ കഥാപാത്രവും അങ്ങനെ തന്നെ ആയിരിക്കും. പാ രഞ്ജിത്തിന്റെ എല്ലാ സിനിമകളിലെയും സ്ത്രീ കഥാപാത്രങ്ങൾ എപ്പോഴും ഏറെ വ്യത്യാസമുള്ളവരായിരിക്കും. ഇന്ത പടത്തിലും അപ്പടി താ ഇരുക്ക്. ഹീറോയ്ക്ക് ഒപ്പം നിൽക്കുന്ന കഥാപാത്രമാണ് പാർവതിയുടേത്. ഇമോഷണൽ സീൻസ് ഉൾപ്പടെയുള്ളവയിൽ മികച്ച പ്രകടനമാണ് പാർവതി കാഴ്ചവച്ചത്.”
”അവർക്ക് ഒപ്പം സ്‌ക്രീൻ ഷെയർ ചെയ്യാൻ സാധിച്ചതിൽ ഞാൻ സന്തോഷവാനാണ്. ഒപ്പം നന്ദിയും അറിയിക്കുകയാണ്” എന്നാണ് വിക്രം പറഞ്ഞത്. അതേസമയം, വിക്രമിനെയും പാർവതിയെയും കൂടാതെ നടി മാളവിക മോഹനനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.