നടാഷയുമായി വേർപ്പിരിഞ്ഞശേഷം മകനെക്കണ്ട സന്തോഷത്തിൽ ഹാർദിക്

ന്യൂഡൽഹി: നടാഷ സ്റ്റാൻകോവിച്ചുമായി വേർപ്പിരിഞ്ഞതിനു പിന്നാലെ മകൻ അഗസ്ത്യയ്‌ക്കൊപ്പം ആദ്യമായി ഒരുമിച്ച് ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മകനോടൊപ്പം സന്തോഷകരമായി ചെലവഴിക്കുന്ന ഹാർദിക്കിനെയാണ് വീഡിയോയിൽ കാണുന്നത്. അഗസ്ത്യയെയും സഹോദരൻ ക്രുണാൽ പാണ്ഡ്യയുടെ മകനെയും രണ്ട് കൈകളിലായി പിടിക്കുന്ന നിലയിലാണ് ഹാർദിക് വീഡിയോയിലുള്ളത്.‌

ഈ മാസമാദ്യം നടാഷ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരുന്നു. അഗസ്ത്യയെ ഹാർദിക്കിന്റെ മുംബൈയിലെ വീട്ടിൽ ഇറക്കിയിരുന്നു. എന്നാൽ ഹാർദിക് വിദേശത്തായിരുന്നതിനാൽ അന്ന് മകനെ കാണാനായിരുന്നില്ല. 2020-ൽ വിവാഹിതരായ ഇരുവരും ഇക്കഴിഞ്ഞ ജൂലായിൽ പരസ്പര ധാരണയോടെ വേർപ്പിരിയാൻ തീരുമാനിച്ചിരുന്നു. തുടർന്ന് നടാഷ മകനെയും കൂട്ടി സ്വന്തം നാടായ സെർബിയയിലേക്ക് മടങ്ങി. ഹാർദിക്കിന്റെ വ്യക്തിത്വവുമായി പൊരുത്തപ്പെടാൻ നടാഷയ്ക്ക് കഴിയാതിരുന്നതാണ് വേർപ്പിരിയലിലേക്ക് നയിച്ചതെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

Related Articles
Next Story