ഹാരി പോട്ടർ പരമ്പരയുടെ, ആദ്യ ഔദ്യോഗിക ചിത്രം പങ്കുവച്ച് HBO.

നാളെ എന്ന അടിക്കുറുപ്പോടെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ഹാരി പോട്ടർ പരമ്പരയുടെ, ആദ്യ ഔദ്യോഗിക ചിത്രം പങ്കുവച്ച് HBO. നാളെ എന്ന അടിക്കുറുപ്പോടെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ട്രെയിലര്‍ നാളെയെത്തുമെന്ന് ഇതോടെ ആരാധകര്‍ കണക്കുകൂട്ടുന്നു. ക്വിഡിച്ച് പിച്ചിലേക്ക് നടന്നുപോകുന്ന ഹാരി പോട്ടറാണ് ചിത്രത്തില്‍. ഹോഗ്‌വാർട്സിലെ ഗ്രിഫിൻഡോർ ഹൗസിനെ പ്രതിനിധീകരിക്കുന്ന ചുവപ്പും സ്വർണ്ണനിറവുമുള്ള മേലങ്കി ധരിച്ച ഹാരിയുടെ ജഴ്സിക്ക് പിന്നിൽ പോട്ടര്‍ എന്നപേരും ഏഴാം നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രിഫിൻഡോറിന്റെയും ഹഫിൾപഫിന്റെയും പതാകകളും ചിത്രത്തിൽ വ്യക്തമാണ്. യുകെയിലെ വാർണർ ബ്രോസ് സ്റ്റുഡിയോസ് ലീവ്സ്ഡെനിൽ പരമ്പരയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.


ആദ്യ ട്രെയിലറില്‍ മറ്റ് പ്രധാന അഭിനേതാക്കളെക്കുറിച്ച് കൂടുതൽ വ്യക്തത നൽകുമെന്ന പ്രതീക്ഷയിലാണ് പോട്ടര്‍ ഹെഡ്സ്. ഡാനിയൽ റാഡ്ക്ലിഫ്, എമ്മ വാട്സൻ, റൂപർട്ട് ഗ്രിന്റ് എന്നിവർ അനശ്വരമാക്കിയ ഹാരി പോട്ടർ, ഹെർമിയണി ഗ്രേൻജർ, റോൺ വീസ​ലി എന്നീ കഥാപാത്രങ്ങളെ ഡൊമനിക് മക്ലോഗിൻ, അറബെല്ല സ്റ്റാന്റൺ, അലിസ്റ്റർ സ്റ്റൗട്ട് എന്നിവരാണ് സ്ക്രീനിലെത്തിക്കുക. കുട്ടിത്താരങ്ങളെ ഒരു തരത്തിലുമുള്ള നെഗറ്റിവിറ്റിയും ബാധിക്കരുതെന്ന് എച്ച്ബിഒക്ക് നിർബന്ധമുള്ളതിനാൽ കുട്ടികളുടെ ചിത്രം ഷെയർ ചെയ്ത ഇൻസ്റ്റഗ്രാമിൽ കമന്റ് സെക്​ഷൻ ഒഴിവാക്കിയിരുന്നു. എന്നാല്‍ സീരീസിന്റെ ആദ്യ ചിത്രത്തിന് കമന്റ് ബോക്സുണ്ട്. വമ്പന്‍ സ്വീകരണമാണ് ആരാധകര്‍ ആദ്യചിത്രത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story