മാതൃത്വം ഏറ്റെടുത്തതിന് ശേഷം നിന്റെ മുഖത്ത് പ്രതിഫലിക്കുന്ന സന്തോഷം മുൻപൊരിക്കലും ഞാൻ കണ്ടിട്ടില്ല: ഹൃദയ സ്പർശിയായ കുറിപ്പ് പങ്ക് വച്ച് വിഘ്‌നേശ് ശിവൻ

തന്റെ ഇരട്ടക്കുട്ടികളായ ഉയിരിനും ഉലകിനും ഒപ്പം മാതൃ ദിനം ആഘോഷിച്ച് നയൻതാര. മാതൃത്വം ഏറ്റെടുത്തതിന് ശേഷമുള്ള നയൻതാരയുടെ മുഖത്തെ സന്തോഷം ഒര് സിനിമയിലും കാണാൻ കഴിയാത്തതാണെന്ന് ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ മാതൃദിനം തന്റെ മക്കളുടെ അമ്മയായ നയൻതാരയ്ക്ക് സമര്പപ്പിച്ചുകൊണ്ടായിരുന്നു വിഘ്‌നേഷിന്റെ കുറിപ്പ്. നയന്തരാക്കും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളും വിഘ്‌നേശ് സോഷ്യൽ മീഡിയയിൽ പങ്കു വച്ചു.

"Happy Mother’s Day my Thangamey @nayanthara! ഈ ജീവിതഘട്ടം ആണ് നിന്റെ മുഖത്ത് ഞാൻ കാണുന്ന ഏറ്റവും മനോഹരമായ സന്തോഷം നൽകുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. അമ്മയായതിന് ശേഷം നിന്റെ മുഖത്ത് കാണുന്ന സന്തോഷം ഒരിക്കലും റിയൽ ആയും റീൽ ആയും കണ്ടിട്ടില്ല.

"ദൈവത്തിന്റെ അനുഗ്രഹത്തിൽ ഈ സന്തോഷവും നമ്മുടെ മുഖങ്ങളിൽ പ്രതിഫലിക്കുന്ന ചിരിയും എന്നും നിലനില്ക്കട്ടെ. നീ ഏറ്റവും മികച്ച അമ്മയാണ്. ജോലി, വീട്ടിലെ കാര്യങ്ങൾ എല്ലാം എന്നും അംനോഹരമായി ചെയ്ത്കൊണ്ട് നീ എനിക്കും പ്രചോദനമാകുന്നു. ഉയിർ, ഉലഗ് , ഞാനും നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു." എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

2022-ലാണ് നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹിതരായത്. വിവാഹത്തിന് നാലുമാസങ്ങൾക്ക് ശേഷമാണ് ഇരട്ടക്കുട്ടികളായ ഉയിരിനെയും ഉളഗിനെയും അവർ സറോഗസി വഴി സ്വീകരിച്ചത്. അടുത്തതായി അനിൽ റാവിപുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിരഞ്ജീവിയുടെ ഒപ്പം നയൻ തറ അഭിനയിക്കാൻ സാധ്യതയുണ്ടെന്ന് പറയുന്നു.

Related Articles
Next Story