ആകാശം അത്ഭുതങ്ങളുടേത്; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് the sky is full of mysteries എന്ന വാചകത്തോടെ. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട് സർക്കാർ.233 പേജ് ഉൾപ്പെടുന്ന റിപ്പോർട്ടിന്റെ ഭാഗമാണ് പുറത്തുവിട്ടത്. ഒരേ തൊഴിലെടുക്കുന്ന സ്ത്രീയെയും പുരുഷനെയും പരിഗണിച്ചാൽ അവിടെ സ്ത്രീയെ കുറഞ്ഞ മൂല്യമുള്ളയാളായി കണക്കാക്കുന്നു. 281-ാം പേജിലാണുള്ളത്. പലരെയും പഠനത്തിന് അയക്കേണ്ടതുണ്ട്.

കാണുന്നത് പുറമെയുള്ള തിളക്കം മാത്രമെന്ന് റിപ്പോർട്ടിൽ. ആരെയും നിരോധിക്കാൻ ശക്തിയുള്ള സംഘടന. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കും. സഹകരിക്കുന്നവർക്ക് കോഡ് പേരുകൾ. അവസരം വേണമെങ്കില്‍ മുറി തുറന്നുകൊടുക്കണമെന്ന പരാമര്‍ശങ്ങളും. പൊലീസിന്റെയും ഭരണസംവിധാനത്തിന്റെയും അടക്കം വീഴ്ച അക്കമിട്ട് നിരത്തി റിപ്പോര്‍ട്ട്. സിനിമാമേഖലയിലെ മോശം പരാമര്‍ശങ്ങളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച്. പരാതി നല്‍കിയിട്ടും നടപടിയില്ല. സിനിമാ മേഖലയിലുള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കപ്പെടുന്നില്ല

ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്മാരും,സിനിമാ സെറ്റുകളിലെ ഇടനിലക്കാര്‍, നടിമാര്‍ നിശബ്ദം സഹിക്കുന്നു, സിനിമാ മേഖലയിലെ സ്ത്രീകള്‍ അരക്ഷിതര്‍. സിനിമയില്‍ പുരുഷാധിപത്യം, ആലിംഗന സീനിന് 17 റീടേക്ക്. മയക്കുമരുന്ന് സിനിമാ മേഖലയെ കീഴടക്കിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍. ഏതാനും നിര്‍മ്മാതാക്കളും സംവിധായകരും താരങ്ങളും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുമാണ് സിനിമാ മേഖലയെ കയ്യടക്കിയിരിക്കുന്നത്.

റിപ്പോർട്ടിൽ മലയാള സിനിമയിലെ അത്യുന്നതർക്കെതിരെ മൊഴി. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. സിനിമാ മേഖലയില്‍ നിശബ്ദദയുടെ സംസ്‌കാരം വളര്‍ന്നുവരുന്നു. അനുഭവിക്കുന്നവര്‍ മാത്രമല്ല സാക്ഷിയാകുന്നവരും വിവരം പുറത്ത് പറയാന്‍ മടിക്കുന്നു. ഭയം മൂലം ഒരാളും പറയുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മലയാള സിനിമ മേഖലയെ കയ്യടക്കി വെച്ചിരിക്കുന്നത് മദ്യവും മയക്കുമരുന്നും ലൈംഗിക ചൂഷണവും.

ആരെങ്കിലും പരാതിയോ പരിഭവമോ പറഞ്ഞാല്‍ ആ നിമിഷം സിനിമാ മേഖലയില്‍ നിന്ന് പുറത്ത്. ഒരു നിയമത്തിന്റെയും അടിസ്ഥാനമില്ല.ഉന്നതര്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ പറയാനോ എഴുതാനോ കഴിയാത്തത്ര വിധത്തില്‍ വേദനിപ്പിക്കുന്നത്. അസോസിയേഷനുകൾ ഒറ്റകെട്ട്. സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഒരു കാര്യങ്ങളും 'അമ്മ'യുടെ പരാതി പരിഹാര സെല്‍ ചെയ്യുന്നില്ല.






Related Articles
Next Story