Begin typing your search above and press return to search.
കാവി ഔട്ഫിറ്റില്‍ തിളങ്ങി ഹണി റോസ്; സന്യാസം സ്വീകരിച്ചോ?’ എന്ന് ആരാധകർ
പുതുപുത്തന്‍ ഫാഷനും സ്റ്റൈലുമൊക്കെ പരിചയപ്പെടുത്തുന്ന താരമാണ് ഹണിറോസ്. താരത്തിന്റെ കാവി ഔട്ഫിറ്റിലുള്ള ഫൊട്ടോഷൂട്ട് വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഓറഞ്ച് നിറത്തിലുള്ള ലോങ് ഷർട്ടും ലൂസ് പാന്റ്സുമാണ് ഹണിയുടെ വേഷം.
താരത്തിന്റെ വസ്ത്രത്തിനിണങ്ങുന്ന രീതിയിലുള്ളതാണ് മേക്കപ്പും ആക്സസറീസും. പുട്ടപ്പ് ചെയ്ത രീതിയിലുള്ള ഹെയർസ്റ്റൈൽ ആണ് മറ്റൊരു പ്രത്യേകത. ഹണി പങ്കുവച്ച വിഡിയോ ഏതാനും നിമിഷങ്ങൾക്കകം തന്നെ വൈറലായി. ഫോട്ടോഷൂട്ട് വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി.
‘ആരു നീ ഭദ്രേ താപസ കന്യേ’ എന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘ഹണി റോസ് ബിജെപിയിലേക്കു പോവുകയാണോ? അതോ സന്യാസം സ്വീകരിച്ചോ?’ എന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം. ‘എന്റെ ഹണി ഇങ്ങനെ അല്ല’ എന്നിങ്ങനെയുള്ള നിരവധി രസകരമായ കമന്റുകളും എത്തി.
Next Story