വിടാമുയർച്ചിയിൽ അജിത്തിന്റെ പ്രതിഫലം എത്രയധികമോ ?

വിടമുയാർച്ചി ബിഗ് സ്‌ക്രീനുകളിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സിനിമയിലെ തൻ്റെ വേഷത്തിന് അജിത് കുമാർ എത്രയാണ് പ്രതിഫലമായി വാങ്ങിയതെന്നാണ് ഇപ്പോൾ ചർച്ചയാകുന്നത്.

അജിത് നായകനായ വിടമുയാർച്ചി ഫെബ്രുവരി 6 ന് ആണ് റിലീസ് ചെയ്യുന്നത്. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ഈ ചിത്രം കാര്യമായ ഹൈപ്പ് ഉണ്ടാക്കിയിട്ടുണ്ട് . എന്നാൽ ഈ ആക്ഷൻ ചിത്രത്തിലെ വേഷത്തിനു താരം എത്രയാണ് പ്രതിഫലമായി വാങ്ങിയതെന്ന് നോക്കാം

വിദാമുയാർച്ചിക്കായി അജിത് കുമാർ 110 കോടി മുതൽ 120 കോടി രൂപ വരെ പ്രതിഫലമായി വാങ്ങി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . 200 കോടിയിലധികം രൂപയാണ് ചിത്രത്തിൻ്റെ ബജറ്റ് എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷം, ഫോർബ്സ് റിപ്പോർട്ട് അനുസരിച്ച് അജിത് ഒരു ചിത്രത്തിന് 105 കോടി മുതൽ 165 കോടി രൂപ വരെയാണ് ഈടാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായി അജിത് മാറിയിരിക്കുകയാണ്. അടുത്ത ചിത്രമായ ഗുഡ് ബാഡ് അഗ്ലിക്ക് വേണ്ടി അദ്ദേഹം 163 കോടി രൂപ പ്രതിഫലം താരം വാങ്ങി എന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. അങ്ങനെയെങ്കിൽ വിടമുയാർച്ചിയ്ക്കായി വാങ്ങിയതിലും അധികമാണ് ഇത് .തൃഷ കൃഷ്ണൻ നായികയാകുന്ന ചിത്രത്തിൽ , അർജുൻ സർജ, റെജീന കസാന്ദ്ര, ആരവ്, രമ്യ സുബ്രഹ്മണ്യൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ലൈക പ്രൊഡക്ഷൻസിന് കീഴിൽ സുബാസ്കരൻ അല്ലിരാജയാണ് ചിത്രം നിർമ്മിക്കുന്നത്, എഡിറ്റിംഗ് എൻ ബി ശ്രീകാന്ത്, ഛായാഗ്രഹണം ഓം പ്രകാശ്, സംഗീതം അനിരുദ്ധ് രവിചന്ദർ.

സെൻസർ ബോർഡിൻ്റെ യു/എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം 2 മണിക്കൂറും 30 മിനിറ്റും തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.

Related Articles
Next Story