'തമിഴിൽ കൽപ്പന ചേച്ചിക്ക് വേണ്ടി ഡബ് ചെയ്യാൻ വിളിച്ചപ്പോൾ പോയില്ല' ഓർമ്മകൾ പങ്കുവച്ച് ഉർവ്വശി

മലയാളികൾക്കെന്നും പ്രിയപ്പെട്ട നടിയാണ് ഉർവശി. പഴയതിനേക്കാൾ അധികമായി ആ കലാകാരിയുടെ അഭിനയം ചർച്ചചെയ്യപ്പെടുന്നത് വർത്തമാന കാലത്താണെന്നു തന്നെ പറയാം. ഉർവശിയോളം തന്നെ മലയാളികൾക്ക് പ്രിയങ്കരിയായിരുന്നു കൽപ്പന. തമാശകൾ വളരെ തന്മയത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്ന ചുരുക്കം ചില കലാകാരികളിൽ ഒരാളായിരുന്നു കൽപ്പന. മലയാളത്തിനൊപ്പം തന്നെ തമിഴിലും കൽപ്പന സ്ഥാനമുറപ്പിച്ചിരുന്നു. കൽപ്പ്പനയുടെ മരണശേഷം തമിഴിൽ കൽപ്പന അഭിനയിച്ച ചിത്രത്തിന് ഡബ് ചെയ്യാൻ ക്ഷണിച്ചപ്പോൾ പോകാതിരുന്നതിനെപ്പറ്റി തുറന്നു പറയുകയാണ് കൽപ്പന.
തമിഴിൽ കൽപന ചേച്ചി (മിനി ചേച്ചി) അഭിനിയിക്കുന്ന പടങ്ങളിൽ മിക്കപ്പോഴും എന്നെയാണ് ഡബ്ബിങ്ങിന് വിളിച്ചിരുന്നത്. പക്ഷേ ഞാൻ പറയും മിനിചേച്ചി തന്നെ ഡബ്ബ് ചെയ്യണമെന്ന്. മിനി ചേച്ചിക്ക് മലയാളം ആക്സന്റ് വരും അതുകൊണ്ടാണ് എന്നെ വിളിച്ചിരുന്നത്. മിനി ചേച്ചി ഇല്ലാതെയായതിനു ശേഷവും ഒരു കൂട്ടർ അവൾ നേരത്തെ ചെയ്ത തമിഴ്‌പടത്തിന് വേണ്ടി ഡബ്ബ് ചെയ്യാൻ വിളിച്ചിരുന്നു. ആ സമയം ആയതു കൊണ്ട് എനിക്കതിന് പറ്റില്ല എന്നു പറഞ്ഞു. അവൾ പോയതല്ലേയുള്ളു. കുറച്ചു കാലം കഴിഞ്ഞിട്ടാണെങ്കിൽ പറ്റുമായിരിക്കും. പിന്നെ കല ചേച്ചിക്കു മാത്രമല്ല, മറ്റു ആർട്ടിസ്റ്റുകൾക്കും ഡബ്ബ് ചെയ്തിട്ടുണ്ട്.'
ഉർവശിയുടെ ഏറ്റവും പുതിയ കുടുംബചിത്രം 'എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്' പുറത്തിറങ്ങി. ഉർവശി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ് ആണ്. സിനിമാജീവിതത്തെയും കുടുംബജീവിതത്തെയും കുറിച്ച് ഇരുവരും ചേർന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി കല്പ്പനയുടെ ഓർമ്മകളും ഡബ്ബിങ്ങിനോടുള്ള താല്പര്യത്തെക്കുറിച്ചും പങ്കുവച്ചത്.