'വർഷങ്ങളായി ഇത്രയധികം ചിരിച്ചിട്ടില്ല, നന്ദി കൂട്ടരെ': സോഷ്യൽ മീഡിയയിൽ വയറലായി താരജോഡികളുടെ സൗഹൃദം

സിനിമ താരങ്ങൾക്കിടയിലെ മനോഹരമായ സൗഹൃദങ്ങൾ എന്നും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. സിനിമക്ക് പുറത്തുള്ള അവരുടെ സൗഹൃദങ്ങളും അവർ പങ്കുവെക്കുന്ന ചിത്രങ്ങളും ചർച്ചചെയ്യപ്പെടാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം നടി മഞ്ജിമാ മോഹൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണിപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുന്നത്.

മഞ്ജിമയും- ഗൗതം കാർത്തിക്ക് , കാളിദാസ് ജയറാം-തരിണി കലിംഗരായർ, അശോക് സെൽവൻ - കീർത്തി പാണ്ഡ്യൻ , ഹരീഷ് കല്യാൺ-നർമദാ ഉദയകുമാർ എന്നീ താരജോഡികളുടെ ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

അപ്രതീക്ഷിതമായ ഉച്ചഭക്ഷണം, അവസാനമില്ലാത്ത ചിരി, നല്ല കൂട്ടും. അടുത്ത ഗെയിം നൈറ്റിലുള്ള പ്ലാൻ നടക്കുന്നുണ്ട്, എന്നിങ്ങനെയാണ് മഞ്ജിമ തന്റെ സ്റ്റോറിൽ കുറിച്ചത്.

അശോക് സെൽവൻ അഭിനയിച്ച ഓ മൈ കടവുളേ എന്ന ചിത്രത്തിലെ കതൈപ്പോമാ എന്ന ഗാനത്തോടൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പാട്ടാണ് തന്റെ മനസ്സിലിപ്പോൾ ഉടക്കിയിരിക്കുന്നതെന്ന് മഞ്ജിമ പോസ്റ്റിൽ സൂചിപ്പിച്ചു.

മഞ്ജിമാ ദിസ് സോങ് എന്നു പറഞ്ഞുകൊണ്ട് കീർത്തി പാണ്ഡ്യൻ ചിത്രം റീപോസ്റ്റ് ചെയ്തു. അശോക് സെൽവനും സ്‌റ്റോറി റീപോസ്റ്റ് ചെയ്തിട്ടുണ്ട്. വർഷങ്ങളായി ഇത്രയധികം ചിരിച്ചിട്ടില്ല, നന്ദി കൂട്ടരെ, പെട്ടെന്നുതന്നെ നമുക്ക് വീണ്ടും ഇങ്ങനെചെയ്യാം എന്നെഴുതിയാണ് ഗൗതം കാർത്തിക് റീപോസ്റ്റ് ചെയ്‌തത്‌. കവിളുകൾ അക്ഷരാർഥത്തിൽ ഇപ്പോഴും വേദനിക്കുന്നു എന്നാണ് നർമദ കുറിച്ചിരിക്കുന്നത്.

Related Articles
Next Story