എനിക്ക് മിസിസ്സ് ഷാജി കൈലാസായാൽ മതി! പിൻവാങ്ങലിന് വ്യക്തമായ കാരണമുണ്ട്: ആനി ഷാജി കൈലാസ്

അമ്മയാണേ സത്യം ചിത്രത്തിലൂടെ മലയാള സിനിമക്ക് കിട്ടിയ നടിയാണ് ആനി ഷാജി കൈലാസ്. പതിനഞ്ചാം വയസ്സിൽ അഭിനയരംഗത്തേക്ക് എത്തിയ ആനി, നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നായികയായി. 17 ആം വയസിൽ ആണ് മമ്മൂക്കയുടെ നായികയായി മഴയെത്തും മുൻപേ ആനി ചെയ്യുന്നത്.

1993 ൽ അഭിനയത്തിലേക്ക് വന്നു. മൂന്നു വർഷം കൊണ്ട് ഏകദേശം എട്ടു സിനിമയോളം ചെയ്തു എന്ന കഥ ഒരിക്കൽ ആനി തുറന്നുപറഞ്ഞിരുന്നു. ഇന്നും അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന അനീസ് കിച്ചണിൽ ആങ്കർ ആയി ആനി എത്താറുണ്ട്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ആനിയോട് പലകുറി അഭിനയത്തിലേക്ക് തിരികെ വരുന്നതിനെക്കുറിച്ച് ഷാജി കൈലാസ് വരെ സംസാരിച്ചിരുന്നു.

വിവാഹത്തോടേ മുൻ നിര നായികമാർ ഉൾപ്പെടെ അഭിനയം വിടുന്നത് പതിവ് കാഴ്ചയാണ്. ചിലർ ഭർത്താവിന്റെ നിർബന്ധത്തിനു വഴങ്ങി അഭിനയം ഉപേക്ഷിക്കുമ്പോൾ മറ്റുചിലരാകട്ടെ സ്വന്തം ഇഷ്ടപ്രകാരമാണ് വിട്ടുനിൽക്കുക. അത്തരത്തിൽ വിവാഹം കഴിഞ്ഞപാടെ ഷാജി കൈലാസിനോട് ആനി ആവശ്യപ്പെട്ടതും ഈ ഒരു കാര്യം മാത്രമാണ്.

എനിക്ക് ഇനി അഭിനയിക്കേണ്ട,എനിക്ക് മിസിസ്സ് ഷാജി കൈലാസ് ആയാൽ മതി എന്ന് താൻ ഏട്ടനോട് പറഞ്ഞുവെന്നും ആനി മുൻപൊരിക്കൽ അനീസ് കിച്ചണിൽ പറഞ്ഞിരുന്നു. മൂന്നുമക്കളാണ് ആനിക്ക്. സിനിമ നിർമ്മാണവും സംവിധാനവും ഒക്കെയായി ഷാജി തിരക്കിൽ ആകുമ്പോൾ വീട്ടിലെ എല്ലാ കാര്യങ്ങളും മക്കളുടെ കാര്യങ്ങളും ഉൾപ്പെടെ നോക്കി നടത്തുന്നത് ആനിയാണ്.

അമ്മയില്ലാതെ വളർന്ന തനിക്ക് അമ്മയുടെ വില നന്നായി അറിയാം. ആ വിടവ് നികത്താൻ ആകാത്ത സംഭവം തന്നെയാണ്. അതുകൊണ്ടു തന്നെ മക്കളെ പിരിഞ്ഞിരിക്കാൻ ആകില്ലെന്നും ആനി പറഞ്ഞിരുന്നു. മക്കളുടെ കാര്യങ്ങൾ എല്ലാം നോക്കാനും സ്‌കൂൾ വിട്ട് വീട്ടിൽ വരുമ്പോൾ മക്കളെ സ്വീകരിക്കാനും അവരുടെ കഥകൾ കേൾക്കാനും ഒക്കെ ഞാൻ വീട്ടിൽ വേണം തോന്നി എന്നായിരുന്നു ആനി പറഞ്ഞതും.

പതിമൂന്നാം വയസ്സിൽ സ്വന്തം അമ്മയെ നഷ്‌ടമായ ആളാണ് ആനി. ഒരു ദിവസം ഒരു നേരമെങ്കിലും അമ്മയെ കുറിച്ച് താൻ ഓർക്കാറുണ്ടെന്നും ആനി പറഞ്ഞിരുന്നു. അമ്മയില്ലാത്ത വേദന അറിയാതെ വേണം നമ്മുടെ മക്കൾ വളരാൻ അവർക്ക് അതിനുള്ള ഭാഗ്യം ഉണ്ടാകട്ടെ .അമ്മ എന്ന വാക്കിനു ഒരായിരം അർഥങ്ങൾ ഉണ്ട്, അതിനു പകരം വയ്ക്കാൻ ഒന്നുമില്ല. 2023 ലെ ഏറ്റവും വലിയ സങ്കടം അമ്മായി അമ്മയുടെ വേർപാട് ആയിരുന്നുവെന്നും അമ്മയും മകളും ഷോയിൽ ആണ് ആനി പറഞ്ഞത്.

ഷാജി ഏട്ടനുമായി ഏകദേശം പതിമൂന്നുവയസ്സോളം വ്യത്യാസം ഉണ്ട് ആനിക്ക്. എങ്കിലും പ്രായമോ മതമോ ഒന്നും സ്നേഹ ബന്ധത്തിന് തടസ്സം ആയിട്ടില്ല.

Related Articles
Next Story