'16 ആം വയസിൽ ആദ്യ ചിത്രത്തിൽ 5 വയസുകാരന്റെ അമ്മയായി അഭിനയിച്ചു': സംഗീത

ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ ശ്യാമലയായെത്തിയ സംഗീതയെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. മലയാളത്തിൽ മാത്രമല്ല ഒരുകാലത്ത്തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്ന നായികയാണ് സംഗീത. തമിഴ്, മലയാളം സിനിമകളിൽ സൂപ്പർതാരങ്ങൾക്കൊപ്പം സംഗീത നായികാ വേഷമിട്ടു. മലയാളത്തിൽ വാഴുന്നോർ, ചിന്താവിഷ്ടയായ ശ്യാമള എന്നീ സിനിമകളാണ് സംഗീതയുടെതായി എത്തിയ വൻ ഹിറ്റുകൾ. വിവാഹ ശേഷം അഭിനയരംഗം വിട്ട താരം അടുത്തിടെ ചാവേർ എന്ന സിനിമയിലൂടെ വീണ്ടും മടങ്ങിയെത്തി.
ഇപ്പോഴിതാ, തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് സംഗീത പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. തന്റെ യഥാർത്ഥ പ്രായത്തെക്കാൾ വളരെ പ്രായം കൂടിയ കഥാപാത്രങ്ങളാണ് സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളതെന്നു താരം പറയുന്നു. ചെയ്യുന്ന കഥാപാത്രത്തിനപ്പുറം നായകന്മാരുടെ താരം പറയുന്നു. ചെയ്യുന്ന കഥാപാത്രത്തിനപ്പുറം നായകന്മാരുടെ പ്രായമോ സാർഡമോ നോക്കാറില്ലെന്നും സംഗീത.ആദ്യം നായികയായി അഭിനയിക്കുമ്പോൾ 16 വയസ്സായിരുന്നു സംഗീതയുടെ പ്രായം. 5 വയസ്സുകാരന്റെ അമ്മയായി, രാജ്കിരണിന്റെ ഭാര്യയായി എല്ലാമേ എൻ രാസാത്തൻ എന്ന ചിത്രത്തിലാണ് സംഗീത ആദ്യമായി അഭിനയിക്കുന്നത്.