'രാവിലെ കേട്ട വാര്‍ത്ത അത് സത്യമാകല്ലേ ദൈവമേ എന്ന് പ്രാര്‍ഥിച്ചു' വൈകാരികമായ കുറിപ്പ് പങ്ക് വച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

വാഹനാപകടത്തിൽ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ച സംഭവത്തിന് പിന്നാലെ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ജീവിതത്തില്‍ ചില ഓര്‍മ്മകള്‍ നമ്മളെ വല്ലാതെ വേട്ടയാടും. രാവിലെ കേട്ട വാര്‍ത്ത അത് സത്യമാകല്ലേ ദൈവമേ എന്ന് പ്രാര്‍ഥിച്ചു. ഈ വിധി അല്പം ക്രൂരമായി പേയി. അപകടം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ അല്ലേല്‍ ഒരു പക്ഷെ അവസാനമായി ഫോണില്‍ സംസാരിച്ചത് എന്നോടാവാം എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ജീവിതത്തില്‍ ചില ഓര്‍മ്മകള്‍ നമ്മളെ വല്ലാതെ വേട്ടയാടും, കഴിഞ്ഞ ദിവസം രാവിലെ കേട്ട ഈ മരണ വാര്‍ത്ത മനസ്സില്‍ വല്ലാത്ത ഒരു കുറ്റബോധം ഉണ്ടാക്കുന്നു. അപകടം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ അല്ലേല്‍ ഒരു പക്ഷെ അവസാനമായി ഫോണില്‍ സംസാരിച്ചത് എന്നോടാവാം.
ബാംഗ്ലൂര്‍ പോകുന്ന വഴി ഷൈന്‍ ചേട്ടനും അമ്മയും അച്ഛനും ചേര്‍ന്ന് 10 മിനിറ്റ് സമയം എന്നോട് സംസാരിച്ചിരുന്നു അതിനും മണിക്കൂറുകള്‍ക്ക് മുന്നേ പുതിയ സിനിമയുടെ ഡബ്ബിങ് നടക്കുന്ന സ്റ്റുഡിയോയില്‍ നിന്നും വീഡിയോ കോള്‍ ചെയ്തു സംസാരിച്ച ഷൈന്‍ ചേട്ടനും ഡാഡിക്കും മമ്മിക്കും എന്നെയൊന്നു നേരിട്ട് കാണാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ എന്റെ ജോലി തിരക്ക് കാരണം കാണാന്‍ കഴിയാതെ പോയത് മനസ്സില്‍ വല്ലാത്ത ഒരു വിങ്ങല്‍ ഉണ്ടാക്കുന്നു.
രാത്രി വൈകി വിളിച്ചു സംസാരിച്ചപ്പോള്‍ ഒപ്പം ഞാന്‍ ഉണ്ടാകും ട്രീറ്റ്‌മെന്റ് കഴിഞ്ഞു വാ എന്നിട്ട് നമ്മുക്ക് ഒരു യാത്രയൊക്കെ പോകണം പുതിയ സിനിമ ചെയ്യണം അങ്ങനെ ഒരുപാട് ആഗ്രഹങ്ങള്‍ പറഞ്ഞു തമ്മില്‍, ഫോണ്‍ വെക്കുന്നതിന് മുന്നേ ഞാന്‍ ചോദിച്ചിരുന്നു ഈ രാത്രി ബാംഗ്ലൂര്‍ പോകണമോന്നു എന്നാല്‍ രാവിലെ കേട്ട വാര്‍ത്ത അത് സത്യമാകല്ലേ ദൈവമേ എന്ന് പ്രാര്‍ത്ഥിച്ചു പക്ഷെ ഈ വിധി അല്പം ക്രൂരമായി പോയി.