എന്നെ നായികയാക്കാൻ ടൊവിനോ സമ്മതിച്ചോ എന്നാണ് ആദ്യം ചോദിച്ചത്: സുരഭി ലക്ഷ്മി

മലയാളത്തിൽ ഈ വർഷം പുറത്തിറങ്ങിയ ഓണചിത്രങ്ങളിൽ ഗംഭീര കളക്ഷൻ നേടി മുന്നേറുകയാണ് ടൊവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’.നവാഗതനായ ജിതിൻ ലാലിന്റെ സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ മൂന്ന് തലമുറകളിലെ കഥാപാത്രങ്ങളായ കുഞ്ഞിക്കേളു, മാണിക്യൻ, അജയൻ എന്നീ വേഷങ്ങളാണ് ടൊവിനോ ചെയ്തത്.

ചിത്രത്തിലെ ഒരു നായിക സുരഭി ലക്ഷ്മി ആണ്. ടൊവിനോയുടെ നായികയായി എത്തിയതിനെ കുറിച്ച് സുരഭി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ടൊവിനോയുടെ നായികയാണ് താൻ എന്ന് ആദ്യം കഥ പറയാൻ വിളിച്ചപ്പോൾ പറയുന്നത്. അവതരിപ്പിക്കേണ്ട കഥാപാത്രത്തിന്റെ ചെറിയ ഔട്ട് ലൈൻ പറഞ്ഞു തന്നു. സിനിമയുടെ കഥാകൃത്തിനെ അന്ന് കണ്ടിരുന്നില്ല. ഡയറക്ടർ ജിതിൻ ലാൽ ആണ് കഥ പറയുന്നത്. രണ്ട് ഏജ് ഉണ്ട്, അമ്മയായും കാമുകിയായും അഭിനയിക്കണം. അപ്പോഴാണ് ഞാൻ ചോദിച്ചത് നായകൻ ആരാന്നാ പറഞ്ഞത് എന്ന്. ടോവിനോ തോമസ് ആണല്ലേ, അദ്ദേഹം സമ്മതിച്ചോ എന്ന് ചോദിച്ചു. ഗ്ലാമർ കൂട്ടണോ എന്നൊക്കെ ചോദിച്ചു. വന്ന് അഭിനയിച്ചാൽ മാത്രം മതിയെന്ന് അവർ പറഞ്ഞു. കഥ കേട്ടപ്പോൾ ഓക്കെ പറയാതിരിക്കാൻ നൂറു സിനിമകളുടെ സ്‌ക്രിപ്റ്റ് ഒന്നും മുന്നിൽ ഉണ്ടായിരുന്നില്ല.

നിറയെ ഡേറ്റുകളാണ്. എത്രവേണമെങ്കിലും ഡേറ്റുകൾ വാരിക്കോരി കൊടുക്കാൻ തയ്യാറായിരിക്കുന്ന നടിയാണ് താൻ. മോഷ്ടിക്കാനായി നാണുവും മണിയനും ഇറങ്ങുന്ന വിഷ്വൽ ത്രീഡിയിൽ ചെയ്തിരുന്നത് തന്നെ കാണിച്ചിരുന്നു. സ്‌ക്രിപ്റ്റ് കൂടെ വായിച്ചപ്പോൾ ഒരു ആക്ടർക്ക് ചെയ്യാൻ പറ്റുന്നതെല്ലാം അതിൽ ഉണ്ട് എന്നാണ് സുരഭി പറയുന്നത്.

Related Articles
Next Story