'ജീവിതത്തിലേക്ക് അങ്ങനെ വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്' വീണ്ടുമൊരു വിവാഹത്തെപ്പറ്റി വീണ നായർ

ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് വീണ നായർ. ഇടക്കാലത്ത് വച്ച് ബിഗ് സ്‌ക്രീനിലും വേഷങ്ങൾ ചെയ്ത താരം നന്നായി തമാശ കൈകാര്യം ചെയ്യാൻ കഴിയുന്ന അഭിനേത്രി കൂടിയാണ്. മലയാളം ബിഗ് ബോസിലൂടെയും വീണ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ വിവാഹമോചനത്തെക്കുറിച്ചുള്ള വാർത്തകളും ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ താരം വീണ്ടും വീവാഹിതയാകാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കുകയാണ് താരം. അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ സത്യം ഇല്ലെന്ന് പറയുന്ന വീണ എന്നാൽ താൻ രണ്ടാമതൊരു വിവാഹത്തിന് തയ്യാറാണെന്നും പറയുന്നുണ്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വീണ ഇക്കര്യംങ്ങൾ തുറന്ന് പറഞ്ഞത്.

തനിക്ക് കുടുംബ ജീവിതം വളരെ ഇഷ്ടമാണെന്നും പ്രയാസങ്ങളും വിഷമങ്ങളും സന്തോഷങ്ങളുമെല്ലാം പങ്ക് വക്കാൻ താൻ ഒരു കൂട്ട് ആഗ്രഹിക്കുന്നുണ്ടെന്നും തുറന്ന് പറയുകയാണ്. ജീവിതത്തിൽ തന്റെ അച്ഛൻ തന്നെ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ കഴിയുന്ന ഒരാൾ വരികയാണെങ്കിൽ ഒരു വിവാഹത്തിന് തയ്യാറാകും എന്നാണ് വീണ പറയുന്നത്.

വീണ നായർ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്ന തരത്തിൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതേക്കുറിച്ചും മൈൽസ്റ്റോൺ മേക്കേഴ്‌സിനു നൽകിയ അഭിമുഖത്തിൽ താരം സംസാരിക്കുന്നുണ്ട്. "അതൊക്കെ വെറുതേ ആളുകൾ പറയുന്നതാണ്. പക്ഷേ എനിക്ക് അങ്ങനെയൊരാൾ വേണം. അത് ഒരാവശ്യമാണ് ഫാമിലി ലൈഫ് എനിക്ക് ആങ്കര ഇഷ്ടമാണ്. നീ നൂറുവട്ടം ആലോചിക്കണമെന്ന് എന്റെ സുഹൃത്തുക്കൾ പറയും.

സമയമുണ്ടല്ലോ. എല്ലാം കൊണ്ടും ഓക്കെയായി ഒരാൾ ലൈഫിൽ വന്നാൽ ഉറപ്പായും വിവാഹത്തെക്കുറിച്ച് ആലോചിക്കും. അങ്ങനെയൊരാൾ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഷൂട്ടിംഗും ടെൻഷനുമൊക്കെ കഴിഞ്ഞുവരുമ്പോൾ പോട്ടെ, സാരമില്ല എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്ന, എന്റെ അച്ഛനെപ്പോലെ എന്നെ സ്നേഹിക്കുന്ന ഒരാൾ വന്നാൽ ഉറപ്പായും രണ്ടാം വിവാഹമുണ്ടാകും. എനിക്ക് മോൻ അല്ലേ ഉള്ളൂ. മോൻ തന്നെ വലിയ സംഭവമാണ്. പക്ഷേ എനിക്ക് അപ്പനും അമ്മയമൊന്നുമില്ലല്ലോ, വിളിച്ചന്വേഷിക്കാനും സ്നേഹിക്കാനും ഒരാൾ വേണം. അങ്ങനെയൊരാൾ എത്രയും വേഗം വരട്ടേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു': വീണാ നായർ പറഞ്ഞു.

Related Articles
Next Story