പേരിന്റെ താഴെ മെയ്ഡ് ഇൻ കേരള എന്ന് ചേർത്താൽ അതിൽ തെറ്റില്ല: കമൽ ഹാസൻ

താനൊരു കേരള പ്രൊഡക്ട് ആണെന്ന് കമൽ ഹാസൻ. തന്റെ പേരിന്റെ താഴെ മെയ്ഡ് ഇൻ കേരള എന്ന് ചേർത്താൽ തെറ്റില്ലെന്നും ഇന്ത്യയിലെ പല ഭാഗങ്ങളിലുള്ള വിദഗ്ദരുടെ അടുത്ത് കൊടുത്തുണ്ടായ ഒരു പ്രൊഡക്ടാണ് താനെന്നും കമൽ ഹാസൻ പറയുന്നു. കമൽ ഹാസൻ- ശങ്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ‘ഇന്ത്യൻ 2’വിന്റെ പ്രമോഷനിടെയാണ് കമൽ ഹാസൻ ഇക്കാര്യം പറഞ്ഞത്.

“എനിക്ക് കേരളത്തിൽ നിരവധി സുഹൃത്തുക്കളും നിരൂപകരുമുണ്ട്. അവരാണ് ഇന്നത്തെ എന്നെ ഉണ്ടാക്കിയെടുത്തത്. ഒരു സാധനം എവിടെയാണ് ഉണ്ടാക്കിയത് എന്ന് പറയുമല്ലോ. അങ്ങനെ എന്റെ പേരിന്റെ താഴെ മെയ്ഡ് ഇൻ കേരള എന്ന് ചേർത്താൽ അതിൽ തെറ്റില്ല. തമിഴ്‌നാട്ടിൽ മാത്രമല്ല പല ഭാഗങ്ങളിലായി പല എക്സ്പേർട്ട്സിന്റെ അടുത്തുമെല്ലാം കൊടുത്ത് ഉണ്ടായ ഒരു പ്രൊഡക്റ്റാണ് ഞാൻ. അതുകൊണ്ടാണ് ഇന്നിപ്പോൾ ഞാനൊരു പാൻ ഇന്ത്യൻ ആക്ടറായി നിൽക്കുന്നത്. എല്ലാവർക്കും നന്ദി

Related Articles

Next Story