IFFK 2024: ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിച്ചു

IFFK 2024

ഇരുപത്തിയൊൻപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് (ഐഎഫ്എഫ്കെ) വിവധ വിഭാഗങ്ങളിലായി പ്രദർശിപ്പിക്കാനുള്ള സിനിമകൾ തിരഞ്ഞെടുക്കുവാൻ കേരള ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിച്ചു.

ഓഗസ്റ്റ് 9 രാവിലെ പത്ത് മണി മുതൽ iffk.in എന്ന വെബ്സൈറ്റ് വഴി എൻട്രികൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബർ 9.

അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ റ്റുഡേ എന്നീ വിഭാഗങ്ങളിൽ 2023 സെപ്റ്റംബർ ഒന്നിനും 2024 ഓഗസ്റ്റ് 31നുമിടയിൽ നിർമ്മാണം പൂർത്തിയാക്കിയ ചിത്രങ്ങളാണ് മേളയിലേക്ക് പരിഗണിക്കുന്നത്. 2024 ഡിസംബർ 13 മുതൽ 20 വരെയാണ് മേള അരങ്ങേറുന്നത്.

Related Articles
Next Story