"വീടിനുള്ളില്‍ ഞങ്ങള്‍ തമ്മില്‍ മല്‍സരമില്ല. ആര്‍ക്കാണ് അധികാരമെന്ന തര്‍ക്കമില്ല".- വെളിപ്പെടുത്തി അഭിഷേക് ബച്ചൻ
ഉത്തരവാദിത്തങ്ങളെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് അഭിഷേക് ബച്ചന്‍.

ഐശ്വര്യറായിയുമായി ബന്ധപ്പെട്ടതെന്തും ബോളിവുഡില്‍ വാര്‍ത്തയാണ്. ബച്ചന്‍ കുടുംബത്തിന്‍റെ ഓരോ ചലനവും സമൂഹ മാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ചയാകുമെന്നിരിക്കെ കുടുംബത്തെ കുറിച്ചും മകള്‍ ഐശ്വര്യയെ കുറിച്ചും മാതാപിതാക്കളെന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങളെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് അഭിഷേക് ബച്ചന്‍. ലിലി സിങുമായുള്ള പോഡ്കാസ്റ്റിനിടെയാണ് അഭിഷേകിന്‍റെ വെളിപ്പെടുത്തല്‍. ആരാധ്യയെ വളര്‍ത്തുന്നതില്‍ അങ്ങനെ ഫിക്സഡായ ഒരു റോള്‍ ആള്‍ക്കും ഇല്ലെന്ന് താരം തുറന്ന് പറഞ്ഞത്.
'മാതാപിതാക്കെളെന്ന നിലയില്‍ എന്താണ് ശരി, എന്താണ് െതറ്റ് എന്ന് പറഞ്ഞു കൊടുക്കുന്നതിന് പകരം മാതൃക കാണിക്കാനാണ് ഞാനും ഐശ്വര്യയും ശ്രമിക്കാറുള്ളത്. അല്ലാതെ, ഞാന്‍ ഇത് പഠിപ്പിക്കാം, ഐശ്വര്യ അത് പഠിപ്പിക്കട്ടെ എന്നല്ല. ഐശ്വര്യയെ നോക്കൂ, സ്വന്തം കാര്യങ്ങള്‍ ഭംഗിയായി നോക്കാന്‍ അവര്‍ക്കറിയാം. കുഞ്ഞിന്‍റെ ചുമതല ഞങ്ങള്‍ വീതം വച്ചെടുത്തിട്ടില്ല. ഞാന്‍ സ്വയം പ്രതിരോധം പഠിപ്പിക്കാമെന്നും ഐശ്വര്യ സഹാനുഭൂതി പഠിപ്പിക്കാമെന്നും പറയുന്നത് പോലെ അല്ല കാര്യങ്ങള്‍'- അഭിഷേക് വിശദീകരിച്ചു.നന്നായി, മൂല്യങ്ങളും ധാര്‍മികതയും മുറുകെ പിടിച്ച് ഉത്തരവാദിത്തമുള്ള ജീവിതം ജീവിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടതെന്നാണ് എന്‍റെ പക്ഷം. ആ ജീവിതം നിങ്ങളുടെ കുട്ടി കാണുകയും അതില്‍ നിന്ന് പഠിക്കുകയുമാണ് ചെയ്യുന്നത്. വീടിനുള്ളില്‍ ഞങ്ങള്‍ തമ്മില്‍ മല്‍സരമില്ല. ആര്‍ക്കാണ് അധികാരമെന്ന തര്‍ക്കമില്ല. നമുക്ക് ശരിയെന്ന് തോന്നുന്നത് കുട്ടികള്‍ക്ക് ഒരുപക്ഷേ അങ്ങനെ തോന്നണമെന്നില്ല. തലമുറകളുടെ വ്യത്യാസമാണത്. നമ്മുടെ ലോകവും മക്കളുടെ ലോകവും വ്യത്യസ്തമാണ്'- താരം പറഞ്ഞു.
ഒരിക്കല്‍ മകളുമൊത്തിരുന്ന് ടിവി കാണുന്നതിനിടെ ഒരു ഗ്ലാസ് വെള്ളമെടുത്ത് തരാന്‍ താന്‍ പറഞ്ഞുവെന്നും ഏതൊരു കുട്ടിയെയും പോലെ ആരാധ്യയും പോയി എടുത്ത് കുടിക്കാന്‍ വയ്യേ എന്ന് ചോദിച്ചു, എന്നാലും എടുത്ത് തന്നു. വെള്ളം കിട്ടിയപ്പോള്‍ താന്‍ നന്ദി പറഞ്ഞുവെന്നും സ്നേഹപൂര്‍വം മകള്‍ക്ക് ഉമ്മ കൊടുത്തുവെന്നും അഭിഷേക് ഓര്‍ത്തെടുത്തു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആരാധ്യ തന്നോട് വെള്ളം ചോദിച്ചു. പോയി എടുത്ത് കുടിക്ക് എന്നായിരുന്നു തന്റെ മറുപടി. ഉടനടി, അതെന്താ അച്ഛന്‍ എന്നോട് വെള്ളം ചോദിച്ചത് പോലെ എനിക്ക് ചോദിക്കാന്‍ പാടില്ലേ? എന്ന ചോദ്യം ആരാധ്യ ഉയര്‍ത്തിയെന്നും അത് ഇരുത്തിച്ചിന്തിപ്പിച്ചെന്നും പിന്നീട് താന്‍ അത്തരം കാര്യങ്ങളില്‍ സൂക്ഷിച്ചാണ് പെരുമാറുന്നതെന്നും അഭിഷേക് തുറന്ന് പറയുന്നു.
