"ഇൻ ദ നെയിം ഓഫ് സച്ചിൻ" ടൈറ്റിൽ ലോഞ്ചിംഗ് നടന്നു.

മികച്ച പരിസ്ഥിതി ചിത്രമെന്ന അംഗീകാരം നേടിയ ദ ലൈഫ് ഓഫ് മാൻ ഗ്രോവ് എന്ന ചിത്രത്തിനു ശേഷം എൻ.എൻ.ബൈജു രചനയും, സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ, "ഇൻ ദ നെയിം ഓഫ് സച്ചിൻ" എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ്, അങ്കമാലി രുഗ്മിണി ഹോട്ടലിൽ നടന്നു. നടൻ രഞ്ജിത്താണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

കളേഴ്സ് ഓഫ് യൂനിവേഴ്സിനുവേണ്ടി നിഷ കെ. ആൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഡി.ഒ.പി - നിഥിൻ ഭഗത്ത്, എഡിറ്റർ-ജി.മുരളി, സംഗീതം, ബി.ജി.എം - ജോസി ആലപ്പുഴ, ഗാന രചന - കെ.ജയകുമാർ, ഡി.ബി.അജിത്ത്, മീഡിയ ഡിസൈൻ - പ്ലാൻ ബി, പി.ആർ. ഒ - അയ്മനം സാജൻ.പ്രമുഖ താരങ്ങൾക്കൊപ്പം, പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കും.

Related Articles
Next Story