ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിൽ, ത്രില്ലർ ചിത്രം 'ധീരം'ഇനി ആമസോൺ പ്രൈമിൽ.
ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ഒടിടിയില്‍

ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിൽ എത്തിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് 'ധീരം'. തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികാരങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഇന്ദ്രജിത്തന്റെ കരിയറിലെ തൊണ്ണൂറ്റിയൊമ്പതാം ചിത്രമായെത്തിയ ധീരം ത്രില്ലിംഗ് എലമെന്റുകൾ കൊണ്ടും, കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ടും മികച്ച് നിൽക്കുന്നു എന്നായിരുന്നു തിയേറ്ററിൽ ചിത്രം കണ്ട പ്രേക്ഷകരുടെ പ്രതികരണം. ഡിസംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തിയത്.റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി. സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
