ബ്രാഹ്മണ സമുദായത്തെ അധിക്ഷേപിക്കുന്നു ; സംവിധായകൻ വെട്രിമാരനെതിരെ വക്കീൽ നോട്ടീസ്

സ്‌കൂളിലെ ഒരു കൗമാരക്കാരി, ഹോർമോൺ, ഒരു ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ള, മദ്യം ഉപയോഗിക്കുന്ന, സജീവമായ ലൈംഗിക ജീവിതം നയിക്കുന്ന പെൺകുട്ടി. ആളുകളെ പ്രകോപിപ്പിക്കാൻ ഈ ഘടകങ്ങൾ മാത്രം മതി. നവാഗത സംവിധായിക വർഷ ഭരതിൻ്റെ ‘ബാഡ് ഗേൾ ‘എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ വിവാദമായിരിക്കുകയാണ്.
വെട്രിമാരൻ നിർമ്മിച്ച ഈ സിനിമയിൽ ബ്രാഹ്മണ സമുദായത്തെ അപമാനിച്ചുവെന്നാരോപിച്ചാണ് ബ്രാഹ്മണ അസോസിയേഷന്റെ നിയമ നടപടി.
നായിക കഥാപാത്രമായ ബ്രാഹ്മണ സമുദായത്തിൽ നിന്നുളള പെൺകുട്ടി അസാന്മാർഗിക മാർഗത്തിൽ ജീവിക്കുന്നതായാണ് ടീസറിൽ കാണിക്കുന്നതെന്നും ചിത്രത്തിലെ രംഗങ്ങൾ ഭരണഘടന ലംഘനമാണെന്നും പരാതിയിലുണ്ട്. ചിത്രം റിലീസ് ചെയ്യരുതെന്നാണ് ബ്രാഹ്മണ അസോസിയേഷന്റെ പ്രധാന ആവശ്യം.ചിത്രത്തിൻ്റെ നിർമ്മാതാവ് വെട്രി മാരനും അനുരാഗ് കശ്യപിനുമെതിരെ ബ്രാഹ്മണരെ അധിക്ഷേപിച്ചു എന്നാണ് പറയുന്നത്.