ഈ പ്രായത്തിൽ എത്രയും ശരീര ഭാരം കൂട്ടുന്നത് അപകടമാണ് : അഭിഷേക് ബച്ചൻ

'ഐ വാണ്ട് ടു ടോക്ക്' എന്ന ചിത്രത്തിന് വേണ്ടി ഭാരം കൂട്ടിയതിനെ പറ്റി പങ്കുവെച്ചു അഭിഷേക് ബച്ചൻ.

അഭിഷേക് ബച്ചൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ' ഐ വാണ്ട് ടു ടോക്ക് '(I Want to talk ). ഷൂജിത് ശിർക്കർ സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് റൈസിംഗ് സൺ ഫിലിംസും , കിനോ വർകസും ചേർന്നാണ്. സംവിധായകൻ ഷൂജിത് സുഹൃത്തും എൻആർഐ വ്യവസായിയുമായ ഒരു കാൻസർ പോരാളിയുടെ യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കി ആണ് ചിത്രം ഒരിക്കിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ അർജുൻ സെൻ ആയി അഭിഷേക് ബച്ചനാണ് ചിത്രത്തിൽ എത്തുന്നത്. നവംബർ 22 ചിത്രം തിയേറ്ററിൽ റിലീസായി മികച്ച നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസിൽ കളക്ഷൻ വളരെ കുറവായിരുന്നു.

എന്നാൽ എപ്പോൾ ചിത്രത്തിലെ കഥാപാത്രത്തിനായി അഭിഷേക് ബച്ചൻ എടുത്ത തയാറെടുപ്പുകളെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിഷേക് ഈ കാര്യങ്ങൾ പങ്കുവെച്ചത്. ഷൂജിത് ശിർകാർ ചിത്രങ്ങളെല്ലാം 'ഒരു പുതു ശ്വാസം എടുക്കുന്നപോലെയാണ്'. സാധാരണ ഹിന്ദി ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ചിത്രങ്ങളാണ് ഷൂജിത്തിന്റേത്.


ചിത്രത്തിൽ തന്റെ മകളുമായി ഉള്ള സങ്കീർണ്ണമായ ബന്ധത്തിലൂടെ , കാൻസറിൽ നിന്നും ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുന്ന അർജുൻ സെൻ എന്ന വ്യക്തിയായി ആണ് അഭിഷേക് എത്തുന്നത്.ചിത്രത്തിൽ കഥാപാത്രത്തിനായി അഭിഷേക് തന്റെ ശരീര ഭാരം കൂട്ടിയിരുന്നു. ചിത്രത്തിൽ കാണുന്ന തന്റെ ഭാരം യാഥാർത്ഥമാണെന്നും, അതിൽ കൃതിമമായി ഒന്നും ചെയ്തിട്ടില്ലായെന്നും അഭിഷേക് പറഞ്ഞു. പക്ഷെ തന്റെ ഈ പ്രായത്തിൽ എത്രയും ശരീര ഭാരം കൂട്ടുന്നത് അപകടമാണെന്ന് മുന്നറിയിപ്പും അഭിഷേക് നൽകുന്നുണ്ട്. കാരണം അറ്റത്തിന് ശേഷം ഈ ഭാരം കുറയ്ക്കാൻ വളരെയധികം കഷ്ടപ്പെടേണ്ടി വരുമെന്നും അഭിമുഖത്തിൽ അഭിഷേക് പറയുന്നു.

ആഹില്യ ബംബരൂ , ജോണി ലെവർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. മൂന്നു ദേശിയ അവാർഡും, രണ്ടു ഫിലിം ഫെയർ അവാർഡും കൂടാതെ അഞ്ചു നോമിനേഷനും നേടിയ സംവിധധായകൻ ആണ് ഷൂജിത് ശിർകാർ. വിക്കി ഡോണർ, പിക്കു , പിങ്ക്, ഒക്ടോബർ, മദ്രാസ് കഫേ, സർദാർ ഉദ്ധം എന്നിവയാണ് ഷൂജിത്തിന്റെ സ്രെദ്ധജയമായ ചിത്രങ്ങളാണ്.

Related Articles
Next Story