13 വർഷത്തെ ഇടവേളക്ക് ശേഷം അമ്മ ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുത്ത് ജഗതി ശ്രീകുമാർ

13 വർഷത്തെ ഇടവേളക്ക് ശേഷം അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ മലയാളികളുടെ സ്വന്തം ജഗതി ശ്രീകുമാർ എത്തി. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ മലയാളത്തിലെ മുൻ നിര താരങ്ങളെല്ലാം പങ്കെടുക്കുന്നുണ്ട്. മകനൊപ്പം വീൽ ചെയറിലെത്തിയ ജഗതി ശ്രീകുമാർ ഈ യോഗത്തിന്റെ സ്രെദ്ധകേന്ദ്രമായി. സഹപ്രവർത്തകരുടെയും മാധ്യമ പ്രവർത്തകരുടെയും ചോദ്യങ്ങൾക്ക് ചിരിയാണ് അദ്ദേഹത്തിന്റെ മറുപടി. മുതിർന്ന നടനായ മധു ഓൺലൈൻ മീറ്റിങ്ങിലൂടെയാണ് പങ്കെടുത്തത്.

കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അമ്മയുടെ 31 ആമത് യോഗത്തില്‍ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും. വോട്ടെടുപ്പ് ഒഴിവാക്കി നിലവിലെ അഡ്ഹോക് കമ്മിറ്റിയാണ് പ്രവർത്തിക്കുന്ന ടീം തന്നെ തുടരാനാണ് സാധ്യത. പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തന്നെ തുടരും.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിന്‍ സെക്രട്ടറി ബാബുരാജിനെ നിയമിക്കുന്നതില്‍ ഇന്ന് ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച നടക്കും. ഉണ്ണി മുകുന്ദന്റെ ഒഴിവില്‍ ട്രഷറര്‍ സ്ഥാനത്തേക്കും പുതിയ താരം വരും. സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ എടുക്കേണ്ട തീരുമാനങ്ങളും ഇന്ന് ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യും.

Related Articles
Next Story