ജാനകി സിനിമ വിവാദം ; തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസിലേക്ക് സിനിമ പ്രവര്‍ത്തകരുടെ മാര്‍ച്ച്

ജാനകി സിനിമ വിവാദം ; തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസിലേക്ക് സിനിമ പ്രവര്‍ത്തകരുടെ മാര്‍ച്ച്

തിരുവനന്തപുരം : ജാനകി സിനിമയുടെ പേരുമാറ്റലുമായി ബന്ധപ്പെട്ട കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സിനിമ പ്രവര്‍ത്തകര്‍. തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിലേക്ക് സിനിമ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സെന്‍സര്‍ ബോര്‍ഡ് ഓഫീസിന് മുന്നില്‍ സംയുക്ത സമരസമിതി പ്രതീകാത്മക ഉദ്ഘാടനം നടത്തി. കത്രികകള്‍ കുപ്പത്തൊട്ടിയിലേക്ക് ഇട്ടുകൊണ്ടായിരുന്നു ഉദ്ഘാടനം.സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍, നോ കട്ട് എന്ന് പറഞ്ഞായിരുന്നു ഉദ്ഘാടനം.പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍,അമ്മ,ആത്മ സംഘടനകള്‍ ചേര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ പ്രതിനിധീകരിച്ച് രഞ്ജിത് പ്രതിഷേധത്തില്‍ പങ്കെടുത്തു.'കേന്ദ്രമന്ത്രിയാണ് ഈ സിനിമയിലെ നായകന്‍. അദ്ദേഹത്തിന് അറിയാത്തത് അല്ലല്ലോ സിനിമ നിയമം. ശക്തമായ സമരം തുടരുമെന്നും രഞ്ജിത് പറഞ്ഞു.'അമ്മ സംഘടനയ്ക്ക് വേണ്ടി ജയന്‍ ചേര്‍ത്തലയാണ് എത്തിയത്. 'പോസ്റ്റര്‍ ഒട്ടിച്ചത് കഴിഞ്ഞതിന് ശേഷം കഥാപാത്രത്തിന്റെ പേര് മാറ്റണം എന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളതെന്നാണ്' ജയന്‍ ചേര്‍ത്തല പ്രതികരിച്ചത്.

ആത്മയ്ക്ക് വേണ്ടി പൂജപ്പുര രാധാകൃഷ്ണനാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

Related Articles
Next Story