' ജങ്കാര്‍' വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 4ന്

' ജങ്കാര്‍' വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 4ന്

അപ്പാനി ശരത്തും ശബരീഷ് വര്‍മയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം 'ജങ്കാര്‍' ജൂലൈ 4 ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യും.ത്രില്ലര്‍ മോഡില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്വേതാ മനോനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.എം.സി മൂവീസിന്റെ ബാനറില്‍ എം.സി ബാബുരാജ് നിര്‍മ്മിച്ച് മനോജ് റ്റി യാദവ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ പ്രണയവും പകയും പ്രതികാരവും ഇഴ ചേര്‍ന്ന് നില്‍ക്കുന്നു. അഭീന്ദ്രന്‍ എന്ന കഥാപാത്രമായി അപ്പാനിയും മഹീന്ദ്രനായി ശബരീഷും ചിത്രത്തില്‍ എത്തുന്നു.



വെള്ളിയാംകുന്ന് തുരുത്തില്‍ നടക്കുന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. തുരുത്തിലെ അതിശക്തമായ ഒരു കഥാപാത്രമായ 'മല്ലി' ആയി ശ്വേതാ മേനോന്‍ എത്തുന്നു. സെയ്താലിക്ക എന്ന മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് സുധീര്‍ കരമനയാണ്. ശൈലജ ശ്രീധരന്‍ നായര്‍,അജ്മല്‍ സെയ്ന്‍ ബിജു കലാവേദി സലീഷ് ഇയ്യപ്പാടി, രേണു സൗന്ദര്‍,സ്‌നേഹ,ആലിയ,ഗീതി സംഗീത, നവനീത് കൃഷ്ണ,ആരതി സേതു, രാജന്‍ കലക്കണ്ടി,ജോബി പാലാ,സതീഷ് വെട്ടിക്കവല തുടങ്ങി ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്. എം.സി മൂവീസിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ് 'ജങ്കാര്‍'. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സ്വപ്ന ബാബുരാജ്. ഛായാഗ്രഹണം രെജു.ആര്‍.അമ്പാടി. കഥ ഡോക്ടര്‍ വിനീത് ഭട്ട്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത് ബിജി ബാല്‍.ഗാനരചന ഹരിനാരായണന്‍, സുമേഷ് സദാനന്ദ്, റിതേഷ് മോഹന്‍ (ഹിന്ദി ). എഡിറ്റര്‍ അയൂബ് ഖാന്‍. മേക്കപ്പ് ജിത്തു പയ്യന്നൂര്‍. കോസ്റ്റ്യൂം സുകേഷ് താനൂര്‍. ആര്‍ട്ട് ശ്രീനു കല്ലേലില്‍.സ്റ്റണ്ട് മാഫിയ ശശി. കൊറിയോഗ്രഫി ശാന്തി മാസ്റ്റര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേഷ് മിത്രക്കരി. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ടൈറ്റില്‍ ആന്‍ഡ് പോസ്റ്റര്‍ ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍. സ്റ്റില്‍സ് ഹരി തിരുമല, അനു പള്ളിച്ചല്‍. തൊടുപുഴ പാലക്കാട് പൊള്ളാച്ചി എന്നിവിടങ്ങളിലായിഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ വിതരണം സന്‍ഹ സ്റ്റുഡിയോ,രേഷ്‌റാജ് ഫിലിംസ് (GCC),2ജി എന്റര്‍ടൈന്‍മെന്റ്‌സ് (UK & EUROPE).

Related Articles
Next Story