കമൽഹാസന് ജോജു ജോർജിന്റെ സ്നേഹവിരുന്ന്

ഉലകനായകൻ കമൽഹാസന് ജോജു ജോർജിന്റെ സ്നേഹവിരുന്ന്. സംവിധായകൻ ചിദംബരത്തിനൊപ്പം കമൽഹാസനെ കണ്ടപ്പോഴാണ് പ്രിയതാരത്തിന് ഇഷ്ടമുള്ള വിഭവങ്ങൾ ഫുഡ് ക്യാരിയറിലാക്കി ജോജു സമ്മാനിച്ചത്.

"ക്യാരിയേഴ്സ് ഓഫ് ലവ് ഫ്രം ജോജു" എന്ന അടിക്കുറിപ്പോടെ കമൽഹാസൻ ചിത്രങ്ങൾ തൻ്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു. അഞ്ചു ഫുഡ് ക്യാരിയറിലായി സ്പെഷൽ ഊണ് ആണ് കമൽഹാസനായി ജോജു സമ്മാനിച്ചത്.

ബോബി സിംഹ, സിദ്ധാർഥ്, ചിദംബരം എന്നിവരും ജോജുവിനൊപ്പം കമൽഹാസനുമായുള്ള കൂടിക്കാഴ്ചയിലുണ്ടായിരുന്നു. ഇവർക്കൊപ്പമുള്ള ചിത്രങ്ങളും കമൽഹാസൻ സ്വന്തം പേജിൽ പങ്കുവച്ചു. തഗ് ലൈഫ് എന്ന ചിത്രത്തിൽ കമൽഹാസനൊപ്പം ജോജുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related Articles

Next Story