കലാഭവന്‍ നവാസിന്റെ മരണം ; വിശ്വസിക്കാനാകാതെ സിനിമാലോകം
കലാഭവന്‍ നവാസിന്റെ മരണം ; വിശ്വസിക്കാനാകാതെ സിനിമാലോകം

അതുല്യ കലാകാരന്റെ വിടവാങ്ങലിന്റെ ഞെട്ടലിലാണ് സിനിമാ ലോകം.മലയാളിയെ എന്നും ചിരിപ്പിച്ച മികച്ച നടനാണ് വിട വാങ്ങിയത്. പ്രകമ്പനം സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഹോട്ടലില്‍ മടങ്ങിയെത്തിയപ്പോഴാണ് കലാഭവന്‍ നവാസിന്റെ വിയോഗം. ഇന്നും നാളെയും തന്റെ ഷൂട്ടിംഗ് ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നവാസ്. പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലായിരുന്നു ആശുപത്രിയിലെത്തിയവരൊക്കെയും.
കലാഭവനിലൂടെ മിമിക്രി രംഗത്തേക്ക് കടന്നുവന്ന നവാസ്, വൈകാതെ നടനും ഗായനുമെന്ന നിലയില്‍ ശ്രദ്ധനേടുകയായിരുന്നു.മിമിക്രി രംഗത്തെ സജീവ സാന്നിധ്യമായി മാറിയ നടന്‍ ടെലിവിഷന്‍ ഷോകളിലൂടെ മലയാളിയുടെ വീടുകങ്ങളില്‍ സുപരിചിതനായി മാറി.1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തരയിലെത്തുന്നത്.
മാട്ടുപ്പെട്ടി മച്ചാന്‍, തില്ലാന തില്ലാന, മായാജാലം, ജൂനിയര്‍ മാന്‍ഡ്രേക്ക്, മൈ ഡിയര്‍ കരടി, ചട്ടമ്പി നാട്, ചക്കരമുത്ത് മേരാം നാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.ഒരു തിരിച്ചു വരവിന് ഒരുങ്ങുമ്പോഴാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.