കുട്ടിപുലിമുരുകനായെത്തിയ അജാസ് നായകനാകുന്ന " കാലം പറഞ്ഞ കഥ സിറ്റിട്രാഫിക്" 19 - ന് ചിത്രീകരണം ആരംഭിക്കുന്നു

പുതിയ കാലത്തിന്റെ കഥ പറയുന്ന "കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് "ചിത്രീകരണം ആരംഭിക്കുന്നു. കരുന്നാഗപ്പള്ളി നാടകശാല ഇന്റർനാഷണൽ മൂവീസിനു വേണ്ടി കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്, "ചിലപ്പോൾ പെൺകുട്ടി", "ഇടതു വലത് തിരിഞ്ഞു "തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രസാദ് നൂറനാട് ആണ്.
പുതിയ കാലഘട്ടത്തിന്റെ കഥ പറയുന്ന സിനിമയാണ് "കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്."കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല, കാരുണ്യത്തിന്റെ പുതിയ കയ്യൊപ്പ് ചാർത്തിയാണ് സിനിമയുടെ തുടക്കം കുറിക്കുന്നത്. റിട്ടയേഡ് അധ്യാപകനും കഴിഞ്ഞ 59 വർഷമായി കൊല്ലം അശ്വതി ഭാവന എന്ന പേരിൽ നാടകസമിതി നടത്തുന്ന കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ്, , ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്.
നാടകശാല ഇൻറർനാഷണൽ മൂവീസിന്റെ രണ്ടാമത്തെ ചിത്രമാണ് "കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്". കോവിഡ് കാലത്ത് നാടകക്കാർക്കു വേണ്ടി, "ഇടതു വലതു തിരിഞ്ഞു "എന്ന ഒ.റ്റി.റ്റി ചിത്രം നിർമ്മിച്ചു.നാടക സാംസ്കാരിക രംഗത്തുള്ള പ്രമുഖരെ അണിനിരത്തിയ ഈ ചിത്രം ശ്രദ്ധേയമായിരുന്നു.
പുലിമുരുകനിലെ കുട്ടിപ്പുലി മുരുകൻ അജാസ് നായകനൽകുന്ന ചിത്രത്തിൽ റിയാലിറ്റി ഷോകളിലൂക്കോടെയും പാരമ്പരകളിലൂടെയും സുപരിചിതയായ ഡോ.സാന്ദ്ര നായികയാകുന്നു. ജയൻ ചേർത്തല, കൊല്ലം തുളസി, അരിസ്റ്റോ സുരേഷ്, ജയലാൽ, ജിതിൻ ശ്യാം, കോബ്ര രാജേഷ്, അറുമുഖൻ ആലപ്പുഴ, പ്രജീവ് ജീവ, കലാഭവൻ സതീഷ് ഗോവിന്ദ്, നിഷ സാരംഗ്, കുടശ്ശനാട് കനകം, രത്നമ്മ ബ്രാഹ്മ മുഹൂർത്തം, രശ്മി അനിൽ , വേണു അമ്പലപ്പുഴ തുടങ്ങിയവരും, ഒട്ടേറെ പുതുമുഖങ്ങളും നാടക സാംസ്കാരിക കലാകാരന്മാരും ചിത്രത്തിൽ അണിനിരക്കും.
മെയ് 19ന് കരുനാഗപ്പള്ളി, കൊല്ലം,ആലപ്പുഴ എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും. വയലാർ ശരത്ചന്ദ്രവർമ്മയുടെ വരികൾക്ക് അജയ് രവി സംഗീതം നൽകിയ മൂന്ന് ഗാനങ്ങൾ, ഐഡിയ സ്റ്റാർ സിംഗർ സീസൺ പത്തിലെ സൂര്യനാരായണൻ, സിത്താര കൃഷ്ണകുമാർ, അരിസ്റ്റോ സുരേഷ് എന്നീ പ്രമുഖർ ആലപിക്കുന്നു.ഛായാഗ്രഹണം- വിനോദ് ജി മധു, എഡിറ്റിംഗ് - വിഷ്ണു ഗോപിനാഥ്,
പി.ആർ.ഒ - അയ്മനം സാജൻ