കൽക്കി എപ്പിക് സിനിമയെന്ന് രജനികാന്ത്

നാഗ് അശ്വിൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി’യെ പ്രശംസിച്ച് രജനികാന്ത്. എപ്പിക് സിനിമ എന്നായിരുന്നു ചിത്രത്തെ രജനി വിശേഷിപ്പിച്ചത്.

‘‘കൽക്കി കണ്ടു, എന്തൊരു ഗംഭീര സിനിമ. നാഗ് അശ്വിൻ ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിലെത്തിച്ചു. എന്റെ സുഹൃത്ത് അശ്വിനി ദത്തിനും ആശംസകൾ. അമിതാഭ് ബച്ചൻ, പ്രഭാസ്, കമൽഹാസൻ, ദീപിക പദുക്കോൺ തുടങ്ങിയ സിനിമയിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ. രണ്ടാം ഭാഗത്തിന് അക്ഷമയോടെ കാത്തിരിക്കുന്നു.’’–രജനിയുടെ വാക്കുകൾ.

രജനികാന്തിനു നന്ദി പറഞ്ഞ് സംവിധായകൻ നാഗ് അശ്വിനുമെത്തി. നന്ദി പറയാൻ വാക്കുകളില്ലെന്നായിരുന്നു നാഗ് അശ്വിൻ ട്വീറ്റ് ചെയ്തത്.

Related Articles

Next Story