ആത്മഹത്യ വാർത്താപ്രചരണങ്ങൾ തള്ളി കൽപ്പന രാഘവേന്ദ്രയുടെ മകൾ

ആത്മഹത്യ വാർത്താപ്രചാരണങ്ങൾ തള്ളി കൽപ്പന രാഘവേന്ദ്രയുടെ മകൾ. ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾ അറിഞ്ഞ ഗായികയാണ് കൽപ്പന രാഘവേന്ദ്ര. പിന്നീട് തെലുങ്ക് പിന്നണിഗാനരംഗത്തേക്ക് ചുവടുറപ്പിച്ച കൽപ്പനാരാഘവേന്ദ്ര ആത്മഹത്യക്ക് ശ്രെമിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജം. വാർത്തകൾ തള്ളി രംഗത്തെത്തിയിരിക്കുകയാണ് കല്പ്പനയുടെ മകൾ ദയ പ്രസാദ്.

'ഞങ്ങളുടെ കുടുംബത്തിൽ പ്രേശ്നങ്ങളൊന്നുമില്ല. എല്ലാവരും വളരെ സന്തുഷ്ടരാണ്. അമ്മ സുഖമായി സന്തോഷത്തോടെ ഇരിക്കുന്നു. ഉടൻ ആശുപത്രിയിൽ നിന്നും മടങ്ങി വരും. സത്യം വളച്ചൊടിക്കരുത്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെയിരിക്കു'. ഇങ്ങനെയാണ് മകൾ ദയാ പ്രസാദ് വാർത്തകളോട് പ്രതികരിച്ചത്.

ബുധനാഴ്ച രാവിലെയാണ് നിസാംപേട്ടിലെ വസതിയിൽ കല്പനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായിട്ടും വീടിന്റെ വാതിൽ അടഞ്ഞ് കിടക്കുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. അതേത്തുടർന്ന് കൽപ്പന ആത്മഹത്യക്ക് ശ്രമിച്ചു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.

ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയുടെ 2010 സീസൺ വിന്നറായിരുന്നു കൽപ്പന. ബിഗ് ബോസ് തെലുങ്ക് സീസൺ വണ്ണിലും കൽപ്പന പങ്കെടുത്തിട്ടുണ്ട്. ഗാനരചയിതാവ് അഭിനേത്രി എന്നീ നിലകളിലും അവർ കഴിവ് തെളിയിച്ചിട്ടുണ്ട്.

Related Articles
Next Story