ബോളിവുഡ് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് കരണ്‍ ജോഹര്‍

കഴിഞ്ഞ കുറച്ചു കാലങ്ങളായി ബോളിവുഡ് സിനിമകൾ ബോക്സ് ഓഫീസിൽ നല്ല ഓട്ടമല്ല ഓടുന്നത്. എന്നാൽ ഒരുകാലത്ത് ബോക്സ് ഓഫീസ് എന്നാല്‍ ബോളിവുഡ് സിനിമകൾ എന്ന് പറഞ്ഞിരുന്നൊരു കാലം ഉണ്ടായിരുന്നു. കൊവിഡിന് ശേഷം മറ്റ് ഇൻഡസ്ട്രികൾ വൻ തിരിച്ചുവരവ് നടത്തി എങ്കിലും അതിന് സാധിക്കാത്ത അവസ്ഥയിലാണ് ബോളിവുഡ് ഇപ്പോൾ.റിലീസ് ആകുന്ന ഭൂരിഭാ​ഗം സിനിമകളും ഫ്ലോപ്പായി മാറുകയാണ്. ജവാൻ, പത്താൻ തുടങ്ങിയ ചിത്രങ്ങളാണ് ഭേതപ്പെട്ട പ്രകടനം കാഴ്ച വച്ചത്. എന്നാൽ സിനിമ പരാജയപ്പെട്ടാലും അഭിനേതാക്കൾ വാങ്ങുന്ന പ്രതിഫലത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡിലെ മുന്‍നിര പ്രൊഡക്ഷൻ ഹൗസായ ധര്‍മയുടെ ഉടമും നടനുമായ കരണ്‍ ജോഹര്‍.



"ബോളിവുഡിലെ പത്തോളം മുന്‍നിര നടന്മാര്‍ സൂര്യനെയും ചന്ദ്രനെയും ഒക്കെയാണ് പ്രതിഫലമായി ചോദിക്കുന്നത്. മൂന്നരക്കോടി ഓപ്പണിം​ഗ് കളക്ഷൻ‍ പോലും നേടാന്‍ കഴിയാത്തവര്‍ വരെ 35 കോടിയാണ് പ്രതിഫലം ചോദിക്കുന്നത്. ഇങ്ങനെ ആണെങ്കില്‍ ഞങ്ങള്‍ എങ്ങനെ ഒരു നിര്‍മാണ കമ്പനി നടത്തി കൊണ്ടുപോകും. കഴിഞ്ഞ വര്‍ഷം പത്താന്‍, ജവാന്‍ എന്നീ സിനിമകള്‍ 1000 കോടി നേടിയത് കണ്ടപ്പോള്‍ എല്ലാവരും ആക്ഷന്‍ സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. അപ്പോഴാണ് റോക്കി ഓര്‍ റാണി കി പ്രേം കഹാനി ഹിറ്റാകുന്നത് കണ്ടത്. അപ്പോള്‍ എല്ലാവരും ലവ് സ്റ്റേറികൾ എടുക്കാന്‍ തുടങ്ങി. എവിടെ എങ്കിലും ഉറച്ചു നില്‍ക്കുകയാണ് ആദ്യം വേണ്ടത്. അതില്ലെങ്കില്‍ എന്ത് ചെയ്തിട്ടും കാര്യമില്ല", എന്നാണ് കരൺ ജോഹർ പറഞ്ഞത്.

പരാജയത്തിന്റെ പടുകുഴിയിൽ നിന്നും ബോളിവുഡിനെ രക്ഷിച്ച സിനിമകളാണ് ജവാനും, പത്താനും. രണ്ടും ഷാരുഖ് ഖാൻ ചിത്രമാണ് എന്നതാണ് മറ്റൊരു വസ്തുത. ബോളിവുഡ് വീണ്ടും പഴേ അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പ്രതീക്ഷ വയ്ക്കാൻ പറ്റുന്ന സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ലന്നും മറ്റൊരു കാര്യം.

Athul
Athul  
Related Articles
Next Story