3 വർഷത്തിന് ശേഷം ചാനൽ റിലീസിന് ഒരുങ്ങി കർണൻ നെപ്പോളിയൻ ഭഗത് സിംഗ്

ചിത്രം 2022 ഫെബ്രുവരി 4 തിയേറ്റർ റിലീസ് ചെയ്തിരുന്നു എങ്കിലും ഇതുവരെ ott അവകാശം വിറ്റ് പോയിരുന്നില്ല.

Starcast : ധീരജ് ഡെന്നി,ജോയ് മാത്യു ,ഇന്ദ്രൻസ്

Director: ശരത് ജി മോഹൻ

( 4 / 5 )



2022 ഫെബ്രുവരി 4 ന് തിയേറ്റർ റിലീസ് ചെയ്ത കർണൻ നെപ്പോളിയൻ ഭഗത് സിംഗ് എന്ന ചിത്രം മൂന്ന് വർഷങ്ങൾക്ക് ശേഷം മഴവിൽ മനോരമയിൽ നേരിട്ട് റിലീസ് ചെയ്യുന്നു.റിലീസ് ചെയ്ത് മൂന്ന് വർഷം ആയിട്ടും ചിത്രം ഒറ്റ യിൽ വിറ്റ് പോയിട്ടില്ല.2013-ൽ പുറത്തിറങ്ങിയ 'സെവന്ത് ഡേ' എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ കഥാപാത്രം പറയുന്ന ഹിറ്റ് ഡയലോഗാണ് ചിത്രത്തിന് പേരിന് പ്രചോദനമായത് എന്ന് സംവിധായകൻ പറഞ്ഞിരുന്നു.ക്രൈം തീല്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ധീരജ് ഡെന്നിസ്, ഇന്ദ്രൻസ് ,ജോയ് മാത്യു എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.സിനിമയുടെ ആദ്യ പകുതി സാധാരണ ഗ്രാമീണ പശ്ചാത്തലത്തിൽ തുടങ്ങി, പെട്ടെന്ന് തന്നെ ഒരു കൊലപാതകത്തോടെ ത്രില്ലർ മോഡിലേക്ക് മാറുന്നു. അപ്രതീക്ഷിത ട്വിസ്റ്റുകളോടെയുള്ള തിരക്കഥ, പ്രത്യേകിച്ച് ഇടവേളയ്ക്ക് മുമ്പുള്ള ഭാഗം, പ്രേക്ഷകനെ ആകാംക്ഷയുടെ മുനയിൽ നിർത്താൻ ചിത്രം ശ്രമിച്ചു.ചിത്രം ഈ മാസം ക്രിസ്മസിന് മഴവിൽ മനോരമയിൽ റിലീസ് ചെയ്യും.


Related Articles
Next Story