ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ അംഗങ്ങളുടെ കഥാമാഹാരം"കാര്യസ്ഥൻ "പ്രകാശനം ചെയ്തു

ലോക സിനിമാ ചരിത്രത്തിൽ ആദ്യമായി, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനിലെ അംഗങ്ങൾ രചിച്ച കഥകളുടെ സമാഹാരമായ "കാര്യസ്ഥൻ " എന്ന പുസ്തകം പ്രകാശനം ചെയ്തു.എറണാകുളം കച്ചേരിപ്പടി ആശീർഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ പ്രശസ്ത ചലച്ചിത്രതാരം ആസിഫ് അലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ പ്രസിഡന്റ് എൻ എം ബാദുഷയ്ക്ക് നല്കിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.

ഷാജി പട്ടിക്കര എഡിറ്റ് ചെയ്ത് ഈ പുസ്തകത്തിൽ ഷിബു ജി സുശീലൻ,എൻ എം ബാദുഷ,എൽദോ ശെൽവരാജ്,സിദ്ധു പനക്കൽ, ഷാജി പട്ടിക്കര,ജയേഷ് തമ്പാൻ,ഗോകുലൻ പിലാശ്ശേരി,ശ്യാം തൃപ്പൂണിത്തുറ, ബദറുദ്ദീൻ അടൂർ,സാബു പറവൂർ,ഷാഫി ചെമ്മാട്,കല്ലാർ അനിൽ,സുധൻ രാജ്, ഷൈജു ജോസഫ്, തങ്കച്ചൻ മണർകാട്, രാജീവ് കുടപ്പനക്കുന്ന്, ശ്യാം പ്രസാദ്, അസ്‌ലം പുല്ലേപടി,അഷ്റഫ് പഞ്ചാര,ലിജു നടേരി എന്നിവരുടെ ഇരുപത്തിനാല് കഥകളാണ് ഉള്ളത്.

Related Articles
Next Story