മീശ മാധവൻ്റെ 22 വർഷം; ഓർമകൾ പങ്കുവച്ച് കാവ്യ മാധവൻ

മീശ മാധവൻ സിനിമയുടെ 22ാം വർഷം ഓർമകൾ പങ്കുവച്ച് കാവ്യ മാധവൻ. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സിനിമയുടെ പഴയകാല പോസ്റ്റർ നടി പങ്കുവച്ചത്. ദിലീപും കാവ്യ മാധവനും ഒന്നിച്ചഭിനയിച്ച സിനിമകളിൽ ബോക്സ്ഓഫിസ് റെക്കോർ‍ഡുകൾ തിരുത്തിക്കുറിച്ച സിനിമയാണ് മീശ മാധവൻ. 2002 ജൂലൈ നാലിനാണ് ചിത്രം റിലീസിനെത്തിയത്. അന്ന് സിനിമയുടെ കഥ പറയുമ്പോൾ നിർമാതാക്കളാരും ചിത്രം ചെയ്യാൻ തയാറായിരുന്നില്ലെന്ന് ലാൽ ജോസ് വെളിപ്പെടുത്തിയിരുന്നു.


സിനിമയുടെ അണിയറപ്രവർത്തകരിൽ വിശ്വാസമില്ലെന്ന് പറഞ്ഞായിരുന്നു പല നിർമാതാക്കളും കയ്യൊഴിഞ്ഞത്. ദിലീപിന്റെ സുഹൃത്തുക്കളായ സുബൈറും സുധീഷുമാണ് ഒടുവിൽ ചിത്രം നിർമിച്ചത്. രഞ്ജൻ പ്രമോദിന്റേതായിരുന്നു തിരക്കഥ. ജൂലൈ 4 തന്റെ ഭാഗ്യദിനമായാണ് ദിലീപ് വിശേഷിപ്പിക്കുന്നത്.

കരിയറിലെ നാല് സൂപ്പർഹിറ്റ് സിനിമകൾ റിലീസ് ചെയ്തത് ജൂലൈ നാലിനായിരുന്നു. ഈ പറക്കും തളിക, മീശമാധവൻ, സിഐഡി മൂസ, പാണ്ടിപ്പട ഈ നാല് സിനിമകളും തിയറ്ററുകളിലേക്കെത്തിയത് ജൂലൈ നാലിനായിരുന്നു

Related Articles

Next Story