അരനൂറ്റാണ്ടിനിടെ വിജയരാഘവന്റെ ആദ്യ സംസ്ഥാന പുരസ്‌കാരം

അഭിനയ ചാതുര്യത്തിനാൽ വിപ്ലവം സൃഷ്ടിച്ച വിജരാഘവന്റെ കലാജീവിതം അരനൂറ്റാണ്ട് പിന്നിടുമ്പോൾ പുരസ്കാരവുമായി എത്തി ‘പൂക്കാലം’. ഗണേഷ് രാജ് രചനയും സംവിധാനവും നിർവ്വഹിച്ച് 2023-ൽ പുറത്തിറങ്ങിയ ചിത്രത്തിലെ കഥാപാത്രത്തിനാണ് വിജരാഘവന് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ലഭിച്ചത്. 100 വയസ്സുകാരനായ ഇട്ടൂപ്പിനെ ‌71ാം വയസ്സിൽ അഭിനയിച്ച് അത്ഭുതകരമാം വിധം ഫലിപ്പിച്ച വിജരാഘവന് പ്രശംസകളുടെ പൂക്കാലം തന്നെയായിരുന്നു.

ഗണേഷ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ബേസിൽ ,കെ.പി.എ.സി ലീല, വിനീത് ശ്രീനിവാസനുമായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗോവൻ ചലച്ചിത്രമേളയിലെ പനോരമയിലുൾപ്പടെ ചിത്രം പ്രദർശിപ്പിച്ചിരുന്നു. നാടകരംഗത്തു നിന്നാണ് വിജരാഘവൻ സിനിമയിലെത്തുന്നത്. ക്രോസ്ബെൽറ്റ് മണി കപലിക സിനിമയാക്കിയപ്പോൾ അതിൽ പോർട്ടർ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 22-വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

1982-ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിലൂടെ 31-ആം വയസിൽ നായകനായി. തുടർന്ന് പി. ചന്ദ്രകുമാർ, വിശ്വംഭരൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. 1993-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യൻ എന്ന ചിത്രത്തിലൂടെ വിജരാഘവൻ മലയാള സിനിമയിലെ തന്റെ നില ഉറപ്പിച്ചു. ‌‌‌

Related Articles
Next Story