മികച്ച ചിത്രം കാതൽ, മികച്ച സംവിധായകൻ ബ്ലെസി, മികച്ച നടൻ പൃഥ്വിരാജ്, മികച്ച നടി ഉർവ്വശി; സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു
54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2023ലെ സംസ്ഥാന അവാർഡിനായി പരിഗണിക്കപ്പെട്ടത് 160 സിനിമകളാണ്. പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 സിനിമകള്‍ കാണുകയും 35 സിനിമകൾ ഷോർട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ സിനിമകളിൽ നാല് സിനിമകൾ പരിഗണിക്കപ്പെട്ടു. അങ്ങനെ 38 സിനിമകൾ അവസാനറൗണ്ടിൽ എത്തി. ഇതിൽ 22 സിനിമകളും നവാഗത സംവിധായകരുടെ സിനിമകളാണ്.മികച്ച ചിത്രം കാതൽ, മികച്ച സംവിധായകൻ ബ്ലെസി, മികച്ച നടൻ പൃഥ്വിരാജ്, മികച്ച നടി ഉർവ്വശി, ബീനാ ആർ ചന്ദ്രൻ എന്നിവർ സ്വന്തമാക്കി.
രചന വിഭാഗം അവാര്‍ഡുകള്‍:
മികച്ച രചന: മഴവില്‍ കണ്ണിലൂടെ സിനിമ, അന്തിമ പട്ടികയിലെത്തിയത് 38 സിനിമ മത്സരത്തിന് വന്നത് 160 ചിത്രങ്ങള്‍. പ്രത്യേക പരാമര്‍ശം: കെ ആര്‍ ഗോകുല്‍ (ആടുജീവിതം),പ്രത്യേക പരാമര്‍ശം: കൃഷ്ണന്‍ (ജൈവം),പ്രത്യേക പരാമര്‍ശം: സുധി കോഴിക്കോട് (കാതല്‍ ദി കോര്‍),മികച്ച കുട്ടികളുടെ ചിത്രത്തിന് അവാര്‍ഡില്ല
മികച്ച നവാഗത സംവിധായകന്‍ : ഫാസില്‍ റസാക്ക്, മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് : റോഷന്‍ മാത്യു (ഉള്ളൊഴുക്ക്), മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് - സുമംഗല (സ്ത്രീ ) ജനനം 1947 പ്രണയം തുടരുന്നു,മികച്ച വസ്ത്ര അലങ്കാരം - ഫെമിന ജബ്ബാര്‍ (ഓ ബേബി),മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് : രഞ്ജിത്ത് അമ്പാടി (ആടുജീവിതം),മികച്ച ശബ്ദ ലേഖനം : ജയദേവന്‍ ചക്കാടത്ത്, അനില്‍ ദേവന്‍ (ഉള്ളൊഴുക്ക്),മികച്ച ശബ്ദ മിശ്രണം: റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ (ആടുജീവിതം),മികച്ച കലാ സംവിധായകന്‍ : മോഹന്‍ ദാസ് (2018),മികച്ച പിന്നണി ഗായകന്‍ (ആണ്) : വിദ്യാധരന്‍ മാസ്റ്റര്‍ (ജനനം 1947 പ്രണയം തുടരുന്നു), മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍ : മാത്യൂസ് പുളിക്കല്‍ (കാതല്‍ ദി കോര്‍),മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍) : ജസ്റ്റിന്‍ വര്‍ഗീസ് (ചാവേര്‍),മികച്ച അവലംബിത തിരക്കഥ - ബ്ലെസി (ആടുജീവിതം), ബാലതാരം പെൺ- തെന്നൽ അബിലാഷ് (ശേഷം മൈക്ക്-ഇൽ ഫാത്തിമ), ബാലതാരം ആൺ- അവ്യുക്ത് മേനോൻ , സ്വഭാവനടി ശ്രീഷ്മ ചന്ദ്രൻ, സ്വഭാവനടൻ വിജയരാഘവൻ
എന്നിവർ സ്വന്തമാക്കി